»   » മോഹന്‍ലാല്‍ ട്രിപ്പിള്‍ സെഞ്ചുറിയിലേക്ക്

മോഹന്‍ലാല്‍ ട്രിപ്പിള്‍ സെഞ്ചുറിയിലേക്ക്

Posted By:
Subscribe to Filmibeat Malayalam
Mohanlal
കാസനോവയിലൂടെ മോഹന്‍ലാല്‍ ട്രിപ്പിള്‍ സെഞ്ചുറിയിലേക്ക്. ബോബി സഞ്ജയ് ടീമിന്റെ തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കാസനോവയുടെ ഷൂട്ടിങ് ബാങ്കോക്കില്‍ പുരോഗമിയ്ക്കുകയാണ്.

സൂപ്പര്‍ഹിറ്റായ ട്രാഫിക്കിന് ശേഷം ബോബി സഞ്ജയ് ടീം തിരക്കഥയൊരുക്കുന്ന ചിത്രം ഏറെ പ്രതീക്ഷകളോടെയാണ് ലാല്‍ ആരാധകര്‍ കാത്തിരിയ്ക്കുന്നത്. കോടികള്‍ ചെലവഴിച്ച് നിര്‍മിയ്ക്കുന്ന ചിത്രത്തില്‍ ശ്രീയ സരണ്‍, ലക്ഷ്മി റായി, റോമ, ഡിംപിള്‍ റോസ് എന്നിങ്ങനെ നായികമാരുടെ ഒരുനിര തന്നെ അണിനിരക്കുന്നുണ്ട്.

പലവട്ടം ഷൂട്ടിങ് മാറ്റിവെച്ചതിലൂടെ കഴിഞ്ഞ മൂന്ന് വര്‍ഷമായി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന ലാല്‍ ചിത്രം ഓണത്തിന് തിയറ്ററുകളിലെത്തുമെന്നാണ് കരുതപ്പെടുന്നത്.

English summary
The actor, who is presently in the sets of romantic action thriller ‘Casanova’ whichis his 300th film directed by Roshan Andrews, will complete the shoots of the movie in a month.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam