»   » ചിത്രയ്ക്ക് സംഗീതം ആശ്വാസമേകും

ചിത്രയ്ക്ക് സംഗീതം ആശ്വാസമേകും

Posted By:
Subscribe to Filmibeat Malayalam
K.S. Chithra
മലയാളത്തിന്റെ വാനമ്പാടി കെ.എസ്.ചിത്രയുടെ ദുഃഖം ഓരോ മലയാളിയേയും ആഴത്തില്‍ സ്പര്‍ശിച്ചതാണ്. ഒരുപാട് കാലത്തെ പ്രാര്‍ത്ഥനയും നേര്‍ച്ചയും വഴിപാടുകളും കൊണ്ട് ജീവിതത്തിന്റെ സന്തോഷം നന്ദനയിലൂടെ പൂര്‍ണ്ണമാക്കിയ ചിത്രയെ വിധി ഒന്ന് പരീക്ഷിച്ചു.

ജനനവും മരണവും ആരുടേയും കല്പനകള്‍ അനുസരിക്കുന്നില്ല. പ്രകൃതിയുടെ അനിവാര്യമായ തീരുമാനങ്ങളോട് പൊരുത്തപ്പെടുകയേ നിര്‍വ്വാഹമുള്ളൂ. നന്ദനമോളുടെ അകാലവേര്‍പാട്കേരളത്തിന്റെ ഹൃദയത്തിനേറ്റ നൊമ്പരം തന്നെ.

ചിത്രയുടെ പാട്ടു കേള്‍ക്കാതെ മലയാളക്കര ഒറ്റനാള്‍ പോലും പിന്നിടുന്നില്ല. ഈ അനുഗ്രഹീതകലാകാരിയെ ദുഃഖപുത്രിയായ് മുറിയിലിരുത്തുക വേദനാജനകമാണ്. കാലം മായ്ക്കാത്ത ഓര്‍മ്മകളില്ല എന്നു പറയാന്‍ വയ്യെങ്കിലും ഇനി മകളുടെ ഓര്‍മ്മകളെ സംഗീതവഴിയില്‍ പാഥേയമാക്കി ചിത്ര സജീവമാവുക തന്നെ വേണം.

സംഗീതത്തിന് മാത്രം സാധിക്കുന്ന വലിയ ആശ്വാസമാണ് സാന്ത്വനത്തിന്റെ ഹൃദയഭാഷ. സ്‌നേഹം+ഇഷ്ടം = അമ്മ എന്ന ചിത്രത്തിലെ അമ്മ നിന്നെ താമരക്കുമ്പിളില്‍ തേനൂട്ടാനായി വന്നിടാം എന്ന അന്വര്‍ത്ഥമായ ഗാനം ആലപിച്ചുകൊണ്ട് ഓര്‍മ്മകളുടെ തുരുത്തില്‍ നിന്ന് ആശ്വാസത്തിന്റെ തീരത്തേക്ക് ചിത്രവരികയാണ്.

ഏവര്‍ക്കും സന്തോഷം തരുന്ന ഈ തീരുമാനത്തിലേക്ക് ചിത്രയെ നടത്തിയതിന്റെ നന്മ ചിത്രത്തിലെ സംഗീത സംവിധായകന്‍ കൂടിയായ പ്രശസ്ത ഗായകന്‍ എം.ജി. ശ്രീകുമാറിനവകാശപ്പെട്ടതാണ്. എംജിയോളം ചിത്രയെ മനസ്സിലാക്കിയവര്‍ ചുരുക്കമാവും.

സ്‌നേഹത്തിന്റെ വാത്സല്യത്തിന്റെ നിറചിരിയുമായ് മലയാളത്തിന്റെ വാനമ്പാടി ഇവിടെ നിറഞ്ഞുനില്‍ക്കട്ടെ..സംഗീതത്തിന്റെ വ്യത്യസ്ത മേഖലകള്‍ അവര്‍ക്കുമുമ്പില്‍ തുറക്കപ്പെടട്ടെ എന്ന് ആശംസിക്കാം.

English summary
After a long gap of about three months, the nightingale of Kerala, K.S. Chithra sings again.A lullaby makes her comeback.The renowned singer, who was away from the spotlight after she lost her daughter, Nandana - who died in a drowning accident in Dubai, will lend her voice to the film, Ishtam + Sneham = Amma.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam