»   » ക്രിസ്ത്യന്‍ ബ്രദേഴസിന്റെ റിലീസ് നീട്ടി

ക്രിസ്ത്യന്‍ ബ്രദേഴസിന്റെ റിലീസ് നീട്ടി

Posted By:
Subscribe to Filmibeat Malayalam
Mammootty And Mohanlal
ജോഷിയുടെ മള്‍ട്ടിസ്റ്റാര്‍ ചിത്രം ക്രിസ്ത്യന്‍ ബ്രദേഴ്‌സിന്റെ റിലീസിങ് ഡേറ്റിന് മാറ്റം. മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ്, കാവ്യാ മാധവന്‍, ലക്ഷ്മി റായി എന്നിങ്ങനെ വമ്പന്‍ താരനിര ഒന്നിയ്ക്കുന്ന ചിത്രത്തിന്റെ റിലീസ് ജൂലായ് ഒമ്പതിലേക്കാണ് മാറ്റിയിരിക്കുന്നത്.

ഏപ്രില്‍ 30ന് മമ്മൂട്ടി-പൃഥ്വിരാജ് ടീമിന്റെ പോക്കിരിരാജയ്‌ക്കൊപ്പം ക്രിസ്ത്യന്‍ ബ്രദേഴ്‌സ് തിയറ്ററുകളിലെത്തുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന റിപ്പോര്‍ട്ടുകള്‍. ക്രിസ്ത്യന്‍ ബ്രദേഴ്‌സിന്റെ റിലീസ് മാറ്റിയ കാര്യം തിയറ്ററുടമകളെ അറിയിച്ചിട്ടുണ്ട്.

സ്‌കോട്ട്‌ലാന്റിന്റെ മനോഹാരിതയില്‍ ലക്ഷ്മി റായിയും മോഹന്‍ലാലും ഒന്നിയ്ക്കുന്ന ഒരു ഗാനരംഗം ചിത്രീകരിയ്ക്കാന്‍ ജോഷി തീരുമാനിച്ചിട്ടുണ്ട്. യൂറോപ്പില്‍ വേനലിന് തുടക്കമാവുന്ന മേയ് മാസത്തില്‍ ഗാനം ചിത്രീകരിയ്ക്കാനാണ് സംവിധായകന്റെ പ്ലാന്‍. ഇതിന് പുറമെ പ്രധാന താരങ്ങള്‍ ഒന്നിയ്ക്കുന്ന കോമ്പിനേഷന്‍ സീന്‍ ചിത്രീകരിയ്ക്കാന്‍ വൈകുന്നതുമാണ് ക്രിസ്ത്യന്‍ ബ്രദേഴ്‌സിന്റെ റിലീസ് നീളുന്നതിന് ഇടയാക്കിയിരിക്കുന്നത്.

എന്തായാലും അഞ്ചരക്കേടിയ്ക്ക് മേല്‍ ചെലവ് പ്രതീക്ഷിയ്ക്കുന്ന മള്‍ട്ടിസ്റ്റാര്‍ സിനിമകളുടെ ഏറ്റുമുട്ടല്‍ ഒഴിവായതിന്റെ ആശ്വാസത്തിലാണ് ചലച്ചിത്രവിപണി.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam