»   » സ്ത്രീകളെ മോശക്കാരാക്കി; ധനുഷ് പാട്ടിനെതിരെ കേസ്

സ്ത്രീകളെ മോശക്കാരാക്കി; ധനുഷ് പാട്ടിനെതിരെ കേസ്

Posted By:
Subscribe to Filmibeat Malayalam
Danush
മയക്കം എന്ന എന്ന ചിത്രത്തിലെ ഗാനത്തിനെതിരെ കേസ്. ശെല്‍വരാഘവന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ ഒരു ഗാനം സ്ത്രീകളെ അപമാനിയ്ക്കുന്ന തരത്തിലുള്ളതാണെന്ന് കാണിച്ചാണ് കേസ്.

ധനുഷും ശെല്‍വരാഘവനും ചേര്‍ന്നാണ് ഈ ഗാനം രചിച്ചിരിക്കുന്നത്. കെ രാമസുബ്രഹ്മണ്യന്‍ ചിത്രത്തിലെ 'കാതല്‍ എന്‍ കാതല്‍' എന്നു തുടങ്ങുന്ന ഗാനത്തില്‍ സ്ത്രീകളെ മോശക്കാരാക്കുന്ന രീതിയിലുള്ള പരാമര്‍ശങ്ങള്‍ ഉണ്ടെന്ന് കാണിച്ച് കോടതിയെ സമീപിച്ചിരിക്കുന്നത്.

ഗാനത്തില്‍ 'പൊണ്ണുങ്ക എല്ലാം വാഴ് വിന്‍ ശാപം' എന്ന് പറയുന്നുണ്ട്. സ്ത്രീകള്‍ ജീവിതത്തിലെ ശാപമാണെന്നര്‍ഥം വരുന്ന ഈ വരി സ്ത്രീകളെ ഇടിച്ചു താഴ്ത്തുന്ന രീതിയിലുള്ളതാണെന്ന് പരാതിക്കാരന്‍ പറയുന്നു.

തുടര്‍ന്ന് വരുന്ന ''അടിടാ അവളെ, ഒതടാ അവളെ ,വെട്രാ അവളെ , തേവൈ ഇല്ലെ'' എന്നീ വരികള്‍ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ളതാണെന്നും പരാതിയില്‍ ആരോപിയ്ക്കുന്നു.

എന്നാല്‍ പാട്ടിനെ ന്യായീകരിച്ചു കൊണ്ട് ശെല്‍വരാഘവന്റെ പത്‌നി ഗീതാഞ്ജലി രംഗത്തെത്തി. ചിത്രത്തിലെ കഥാസന്ദര്‍ഭത്തിനനുസരിച്ചുള്ള ഗാനമാണത്.

സ്ത്രീകളെ ഇതിലും മോശക്കാരാക്കുന്ന ഒട്ടേറെ പാട്ടുകള്‍ 'മയക്കം എന്ന'യ്ക്ക് മുന്‍പും പിന്‍പും വന്നിട്ടുണ്ട്. ചിത്രം റിലീസ് ചെയ്ത് ഇത്ര നാളുകള്‍ക്ക് ശേഷം ഇത്തരമൊരു കേസ് വന്നത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും ഗീതാഞ്ജലി പറഞ്ഞു

English summary
There seems to be trouble now for the Mayakkam Enna team, as a complaint has been filed taking offence to a particular song in the film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X