»   » സൂപ്പറുകള്‍ ഫാസില്‍ ചിത്രത്തില്‍ ഒന്നിയ്ക്കുന്നു?

സൂപ്പറുകള്‍ ഫാസില്‍ ചിത്രത്തില്‍ ഒന്നിയ്ക്കുന്നു?

Posted By:
Subscribe to Filmibeat Malayalam
Mohanlal and Mammootty
സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടുമൊരു ചിത്രത്തില്‍ ഒന്നിയ്ക്കുന്നുവെന്ന് റിപ്പോര്‍ട്ട്. പ്രമുഖ സംവിധായകന്‍ ഫാസിലാണ് ഇവരെ വീണ്ടും ഒന്നിച്ച് ഒരു ചിത്രത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നത്.

ഫാസിലിന്റെ സമീപകാല ചിത്രങ്ങളായ ലിവിങ് ടുഗതര്‍, മോസ് ന്‍ കാറ്റ് എന്നീവ വന്‍ ബോക്സ് ഓഫീസ് ദുരന്തങ്ങളായിരുന്നു. ഈ തിരിച്ചടികളില്‍ നിന്നും കരകയറി കരിയറില്‍ വീണ്ടുമൊരു വന്‍വിജയം ഒരുക്കാന്‍ വേണ്ടിയാണത്രേ ഫാസില്‍ സൂപ്പര്‍താരങ്ങളെ ഒരുമിച്ച് അണിനിരത്താന്‍ പദ്ധതിയിടുന്നത്.

ഫാസില്‍ ചിത്രത്തില്‍ ലാലും മമ്മൂട്ടിയും ഒന്നിയ്ക്കുന്നുവെന്ന വാര്‍ത്ത മലയാളചലച്ചിത്രലോകത്ത് പരക്കുകയാണ്. എന്നാല്‍ താരങ്ങളോ ഫാസിലോ ഇക്കാര്യം ഇതേവരെ സ്ഥിരീകരിച്ചിട്ടില്ല. ഒരുകാലത്ത് തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകനായിരുന്നു ഫാസില്‍. എന്നാല്‍ ഈയടുത്തകാലത്തൊന്നും മിനിമം ഗ്യാരണ്ടിയുള്ള ഒരു പടംപോലും ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.

സൂപ്പര്‍താരങ്ങള്‍ ഇരുവരുടെയും കരിയറില്‍ ഒട്ടേറെ മികച്ച ചിത്രങ്ങള്‍ ഫാസിലിന്റേതാണ്. അതുകൊണ്ടുതന്നെ ഒരു വിജയം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ഫാസില്‍ സമീപിച്ചാല്‍ സൂപ്പറുകള്‍ക്ക് അത് തള്ളിക്കളയാനും കഴിയില്ല. ഈ സാധ്യതകളെല്ലാം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് രണ്ടുപേരുമുള്ള ഫാസില്‍ച്ചിത്രത്തിന് ഏറെ സാധ്യതയുണ്ടെന്ന് ചലച്ചിത്രലോകം പറയുന്നത്.

താരസംഘടനയായ അമ്മയ്ക്കുവേണ്ടി നടന്‍ ദീലീപ് നിര്‍മ്മിച്ച ട്വന്റി20യെന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവില്‍ മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ചഭിനയിച്ചത്. ഇതും അതിന് മുമ്പ് ഇവര്‍ അഭിനയിച്ച ഹരികൃഷ്ണന്‍സ് എന്ന ചിത്രവും വിജയചിത്രങ്ങളായിരുന്നു.

English summary
Fazil the senior director in Malayalam is planning to make a new film with two superstars in industry, Mammootty and Mohanlal. His latest films 'Moz n' Cat', 'Living Together are failures in box office
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam