»   » രാത്രി പത്തുകഴിഞ്ഞാല്‍ ഷൂട്ടിങ് പാടില്ല

രാത്രി പത്തുകഴിഞ്ഞാല്‍ ഷൂട്ടിങ് പാടില്ല

Posted By:
Subscribe to Filmibeat Malayalam
Camera
തിരുവനന്തപുരം: മലയാളസിനിമകള്‍ക്ക് ഇനിമുതല്‍ അര്‍ദ്ധരാത്രി സമയത്ത് ഷൂട്ടിങ് ഉണ്ടാവില്ല. രാത്രി പത്തുമണിവരെമാത്രമായിരിക്കും ഷൂട്ടിങ് നടക്കുക. ചെലവ് കുറയ്ക്കാനും അച്ചടക്കം ഉറപ്പുവരുത്താനുമായി വിവിധ സംഘടനകളുടെ പ്രതിനിധികളെ ഉള്‍ക്കൊള്ളിച്ച് സംയുക്ത കൂടിയാലോചനാ സമിതിയ്ക്കും രൂപം നല്‍കും.

വെള്ളിയാഴ്ച സിനിമാമന്ത്രി കെബി ഗണേഷ് കുമാറും നിര്‍മ്മാതാക്കളും ഫെഫ്ക പ്രതിനിധികളും നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനങ്ങളുണ്ടായത്. തൊഴിലാളികളുടെ രാത്രിബത്ത, വേതനം എന്നീ കാര്യങ്ങളില്‍ വ്യക്തമായ ധാരണയാകാത്തതിനാലാണു ചിത്രീകരണം രാത്രി പത്തു മണിവരെയാക്കി പരിമിതപ്പെടുത്തിയത്.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഫെഫ്ക, അമ്മ തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളെ ഉള്‍ക്കൊള്ളിച്ചു കൊണ്ടാകും സംയുക്ത കൂടിയാലോചനാ സമിതി രൂപവല്‍ക്കരിക്കുക.

ചര്‍ച്ചയില്‍ സമരം പിന്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനമായെങ്കിലും ജനറല്‍ ബോഡിയോഗം ചേര്‍ന്നശേഷം മാത്രമേ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുകയുള്ളൂവെന്നു നിര്‍മാതാക്കളുടെ സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.

തൊഴിലാളികളുടെ എണ്ണം, വേതനം, രാത്രിബത്ത തുടങ്ങിയ കാര്യങ്ങളില്‍ ഓഗസ്റ്റ് 30 വരെ കരാര്‍ നിലവിലുള്ളതിനാല്‍ തല്‍സ്ഥിതി തുടരും. ഇക്കാലയളവില്‍ സിനിമാഷൂട്ടിംഗ് രാത്രി പത്തു മണിവരെയേ ഉണ്ടാകാവൂ എന്നാണു നിര്‍ദേശം.

സാങ്കേതികപ്രവര്‍ത്തകരുടെ എണ്ണം പരമാവധി 86 വരെയേ ആകാവൂ. കലാസംവിധായകന്റെയും അസിസ്റ്റന്റുകളുടേയും എണ്ണം പരമാവധി എട്ടുവരെയേ ആകാവൂ. സിനിമാമേഖലയിലെ അച്ചടക്കം ഉറപ്പുവരുത്തുന്നതിനു രൂപീകരിക്കുന്ന സംയുക്ത കൂടിയാലോചനാസമിതിയുടെ കര്‍ശനനിയന്ത്രണത്തിലാകും ഭാവിപ്രവര്‍ത്തനങ്ങള്‍ രൂപീകരിക്കുക.

മലയാള സിനിമാമേഖല നേരിടുന്ന മുഖ്യപ്രതിസന്ധി തരണം ചെയ്യുന്നതിനാണ് ഇത്തരമൊരു സമിതി രൂപവല്‍ക്കരിക്കുന്നതെന്നു മന്ത്രി ഗണേഷ് കുമാര്‍ ചര്‍ച്ചക്കുശേഷം നടത്തിയ വാര്‍ത്താമ്മേളനത്തില്‍ പറഞ്ഞു. താരസംഘടനയായ അമ്മയുമായി ചര്‍ച്ച നടത്തിയശേഷം മാത്രമേ അന്തിമതീരുമാനം കൈക്കൊള്ളൂവെന്നും അദ്ദേഹം അറിയിച്ചു.

English summary
Minister KB Ganesh Kumar said that Members of Film Producers Association and FEFKA decided to limit the shooting time for future,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam