»   » കേശുവിന്റെ പുരസ്‌ക്കാരം ഹൈക്കോടതി തടഞ്ഞു

കേശുവിന്റെ പുരസ്‌ക്കാരം ഹൈക്കോടതി തടഞ്ഞു

Posted By:
Subscribe to Filmibeat Malayalam

മികച്ച കുട്ടികളുടെ ചലച്ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ കേശുവിന് അവാര്‍ഡ് നല്‍കുന്നത് ഹൈക്കോടതി തടഞ്ഞു. അതേ സമയം മറ്റ് അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിന് വിലക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

മികച്ച ചിത്രമായി കേശു തിരഞ്ഞെടുക്കപ്പെട്ടതില്‍ ക്രമക്കേട് ഉണ്ടെന്ന് ആരോപിച്ചു കൊണ്ടുള്ള ഹര്‍ജി പരിഗണിച്ചാണു കോടതിയുടെ ഇടക്കാല ഉത്തരവ്.

ചട്ടം ലംഘിച്ചാണു ശിവന്‍ മത്സരത്തില്‍ പങ്കെടുത്തതെന്നു ഹര്‍ജിയില്‍ ആരോപിയ്ക്കുന്നു.ശിവന്റെ മകന്‍ സഞ്ജീവ് ശിവന്‍ ചിത്രം തിരഞ്ഞെടുത്ത മേഖലാ ജൂറിയിലെ അംഗമായിരുന്നു. ഹരികുമാര്‍ സംവിധാനം ചെയ്ത പുലര്‍വെട്ടം എന്ന ചിത്രത്തിന്റെ പകര്‍പ്പാണു കേശുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മല്‍സരത്തില്‍ പങ്കെടുത്ത ചിത്രക്കുഴല്‍ എന്ന സിനിമയുടെ നിര്‍മാതാവും സംവിധായകനുമായ മജീദ് ഖുലിസ്ഥാനാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam