ലക്ഷ്മി വീണ്ടും ലാലിന്റെ നായിക

ചുരുങ്ങിയ കാലത്തിനുള്ളില്‍ മലയാളത്തിലെ സൂപ്പര്‍താരങ്ങളുടെ ഭാഗ്യജോഡിയായി മാറിയ ലക്ഷ്മി മോളിവുഡിലെ യുവനായികമാരെയെല്ലാം കടത്തിവെട്ടിക്കഴിഞ്ഞു. മലയാളത്തിലെ യുവനായികമാരെല്ലാം അതിര്‍ത്തി കടന്ന് അന്യഭാഷകളിലേക്ക് അവസരം തേടിപ്പോകുമ്പോഴാണ് ഗ്ലാമറും അഭിനയവും ഒരുപോലെ സമന്വയിച്ച ലക്ഷ്മി ഇവിടെ നേട്ടം കൊയ്യുന്നത്. അണ്ണന്‍ തമ്പിയില്‍ തുടങ്ങി ടു ഹരിഹര്‍ നഗറിലൂടെ മലയാളത്തിലെ ഒന്നാം നമ്പര്‍ താരമായി മാറിയ ചട്ടമ്പിനാടിലൂടെ തന്റെ വിജയം ആവര്‍ത്തിച്ചിരുന്നു.
മോഹന്‍ലാലിന്റെ കാസനോവയിലും ക്രിസ്ത്യന്‍ ബ്രദേഴ്സിലും ലക്ഷ്മിയെ തന്നെയാണ് നായികയായി നിശ്ചയിച്ചിരിയ്ക്കുന്നത്. തമിഴിലും തെലുങ്കിലും നേരത്തെ സാന്നധ്യമറിയിച്ച താരം ഇപ്പോള്‍ ബോളിവുഡിലും ഭാഗ്യം പരീക്ഷിയ്ക്കാനുള്ള ഒരുക്കത്തിലാണ്. തേരെ ബിനാ ജിയാ നഹി ജായെ എന്ന ചിത്രത്തിലൂടെയാണ് ലക്ഷ്മി റായി ഹിന്ദിയില്‍ അരങ്ങേറുന്നത്.


Click it and Unblock the Notifications











