»   » മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ വിവാഹിതനാവുന്നു

മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ വിവാഹിതനാവുന്നു

Posted By:
Subscribe to Filmibeat Malayalam
Mammootty And Salman
സൂപ്പര്‍താരം മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ വിവാഹിതനാവുന്നു. കേരളത്തിന് പുറത്തുനിന്നാണ് വധു. ജൂലൈ 21ന് ചെന്നൈ അഡയാറിലെ വീട്ടില്‍ വെച്ച് നടക്കുന്ന വിവാഹനിശ്ചയ ചടങ്ങില്‍ വിവാഹത്തീയതി തീരുമാനിയ്ക്കുമെന്നാണ് അറിയുന്നത്.

മമ്മൂട്ടിയുടെ ചെന്നൈയിലെ വസതിയില്‍ താമസിയ്ക്കുന്ന ദുല്‍ഖര്‍ സര്‍മാന്‍ ഇടക്കാലത്ത് സിനിമയില്‍ സജീവമാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കോളിവുഡിലെ മുന്‍നിര സംവിധായകാന്‍ ലിംഗുസ്വാമി സംവിധാനം ചെയ്യുന്ന ആദ്യമലയാള ചിത്രത്തില്‍ താരപുത്രന്‍ നായകനാവുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പിന്നീട് ഈ പ്രൊജക്ട് ഉപേക്ഷിയ്ക്കപ്പെട്ടു. സിനിമാമോഹങ്ങള്‍ മാറ്റിവെച്ച് ദുബയിലെ ബിസിനസ്സില്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കാനായിരുന്നു സല്‍മാന്റെ തീരുമാനം. അമേരിക്കയില്‍ നിന്നാണ് സല്‍മാന്‍ എംബിഎ ബിരുദമെടുത്തത്.

സൂപ്പര്‍താരത്തിന്റെ പല ബിസിനസ്സുകളും ഇപ്പോള്‍ സല്‍മാനാണ് കൈകാര്യം ചെയ്യുന്നത്. ദുബയിലെ ബിസിനസ്സുകള്‍ക്ക് പുറമെ മമ്മൂട്ടിയുടെ സിനിമാനിര്‍മാണ വിതരണക്കമ്പനിയായ പ്ലേഹൗസിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിയ്ക്കുന്നതും മകനാണ്.

മമ്മൂട്ടിയുടെ മകളായ സുറുമി സെയ്ദും ബിസിനസ്സില്‍ സജീവമാണ്. താരത്തിന്റെ നേതൃത്വത്തിലുള്ള മദര്‍ഹുഡ് ആശുപത്രി ശൃംഖലയുടെ സിഒഒ മകള്‍ സുറുമിയാണ്. മരുമകന്‍ മുഹമ്മദ് റെഹാനും ദുല്‍ഖറും റിയാ ഹെല്‍ത്ത് കെയര്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ബോര്‍ഡ് ഡയറക്ടര്‍മാരാണ്.

സിനിമയിലെ തിരക്കുകള്‍ക്കിടെ മകന്റെ വിവാഹത്തിന്റെ തിരക്കിലേക്കും ഇതോടെ മമ്മൂട്ടി കടക്കുകയാണ്. സൂപ്പര്‍താരമായതിനാല്‍ മകന്റെ വിവാഹം ഗംഭീരമാവുമെന്ന് ഉറപ്പിയ്ക്കാം.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam