മമ്മൂട്ടിയ്ക്ക് പ്രണയം തലയ്ക്ക് പിടിയ്ക്കുന്നു

ഒരു സുന്ദരിപ്പെണ്ണിനെ കണ്ടാല്‍ പ്രണയരോഗിയാവുന്ന രസകരമായൊരു കഥാപാത്രത്തെയാണ് മമ്മൂട്ടി കള്ളക്കാമുകനില്‍ അവതരിപ്പിയ്ക്കുന്നത്. ഹാസ്യത്തിന്റെ മെമ്പൊടിയോടെ ഒരുങ്ങുന്ന ചിത്രം നിര്‍മിയ്ക്കുന്നത് ഗ്യാലക്‌സ് ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീലാണ്. 2012ല്‍ മമ്മൂട്ടിയുടെ വിഷുച്ചിത്രമായി കള്ളക്കാമുകന്‍ തിയറ്ററുകൡലെത്തുമെന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്.
മമ്മൂട്ടി-മിലന്‍ ജലീല്‍-ജോണി ആന്റണി ടീമിന്റെ രണ്ടാമത്തെ ചിത്രമാണ് കള്ളക്കാമുകന്‍. ഈ കൂട്ടുകെട്ടില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തിയറ്ററുകൡലെത്തിയ തുറുപ്പുഗുലാന്‍ വന്‍വിജയം കൊയ്തിരുന്നു.


Click it and Unblock the Notifications