ജഗദീഷ്-മമ്മൂട്ടി ചിത്രം ഉപേക്ഷിച്ചു?

മുംബൈ ഉള്‍പ്പെടെ വന്‍ നഗരങ്ങളിലായി ആക്ഷനും കോമഡിയും ഒത്തുചേരുന്ന ചിത്രമൊരുക്കാനായിരുന്നു ജഗദീഷിന്റെ പ്ലാന്‍. തന്റെ ആദ്യസംവിധാനം സംരംഭത്തിലേക്ക് ചില ബോളിവുഡ് താരങ്ങളെ അഭിനയിപ്പിക്കാനും ജഗദീഷ് ആലോചിച്ചിരുന്നു.
അമര്‍ അക്ബര്‍ ആന്റണിയുടെ ഷൂട്ടിങ് അനിശ്ചിതമായി മാറ്റിവെച്ചതോടെ ഗ്രാമീണപശ്ചാത്തലത്തില്‍ ഒരു ലോബജറ്റ് ചിത്രമൊരുക്കാനുള്ള ആലോചനയിലാണ് ജഗദീഷ്. യുഎസ് സന്ദര്‍ശനം കഴിഞ്ഞ തിരിച്ചെത്തുന്ന മമ്മൂട്ടി ജഗദീഷ് ചിത്രത്തില്‍ അഭിനയിക്കാനാണ് പദ്ധതിയിട്ടിരുന്നത്. പ്രൊജക്ട് നീണ്ടതോടെ കന്നഡ ചിത്രമായ ശിക്കാരിയുടെയും സോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ഡബിള്‍സിന്റെയും വര്‍ക്കുകളിലേക്ക് മമ്മൂട്ടി കടക്കുമെന്നാണ് കരുതപ്പെടുന്നത്.


Click it and Unblock the Notifications











