»   » മീരാ ജാസ്മിന്‍ അഭിനയം നിര്‍ത്തുന്നു?

മീരാ ജാസ്മിന്‍ അഭിനയം നിര്‍ത്തുന്നു?

Posted By:
Subscribe to Filmibeat Malayalam
Meera Jasmine
കുറഞ്ഞൊരു കാലം കൊണ്ടു തന്നെ തെന്നിന്ത്യന്‍ സിനിമാലോകം കീഴടക്കിയ നടി മീരാ ജാസ്മിന്‍ അഭിനയ ജീവിതത്തിന് വിരാമമിടുന്നു. അഭിനയത്തിനോട് വിടപറയുന്ന കാര്യം സൂചിപ്പിച്ചത് മീര തന്നെയാണ്.

മലയാളമുള്‍പ്പെടെ എല്ലാ തെന്നിന്ത്യന്‍ ഭാഷകളിലും അഭിനയിച്ച മീര അടുത്തിടെ താരസംഘടനയായ അമ്മ സംഘടിപ്പിച്ച സ്റ്റേജ് ഷോയുമായി സഹകരിച്ചിരുന്നില്ല. ഇതുമായി അമ്മ മീരയോട് വിശദീകരണം തേടുകയും ചെയ്തിരുന്നു. ഇതിനുള്ള മറുപടിയിലാണ് സിനിമ വിടുന്ന കാര്യം നടി സൂചിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ തമിഴിലും മലയാളത്തിലുമായി മീരയുടേതായി ഇറങ്ങിയ എല്ലാ ചിത്രങ്ങളും വമ്പന്‍ പരാജയം നേരിട്ടിരുന്നു. മിന്നാമിന്നിക്കൂട്ടം, കല്‍ക്കട്ട ന്യൂസ്, പാട്ടിന്റെ പാലാഴി, ഒരേ കടല്‍ ഏറ്റവുമൊടുവില്‍ മൊഹബത്തും വന്‍ പരാജയമായി. ഇതില്‍ ഒരേ കടല്‍ മാത്രമാണ് മീരയ്ക്ക് അല്‍പമെങ്കിലും ആശ്വാസമായത്. ചിത്രത്തിലെ അഭിനയം ദേശീയപുരസ്‌കാര ജേത്രിയ്ക്ക് നിരൂപകപ്രശംസ നേടിക്കൊടുത്തിരുന്നു.

മീരയ്ക്ക് ലഭിയ്ക്കുന്ന പ്രതിഫലമായ 35 ലക്ഷം രൂപ പോലും സിനിമകളില്‍ പലതിനും കളക്ട് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. തമിഴിലും സ്ഥിതി വ്യത്യസ്തമല്ല. പടങ്ങള്‍ എട്ടുനിലയില്‍ പൊട്ടിയതോടെ മീരയെ സിനിമയില്‍ നായികയാക്കാനും നിര്‍മാതാക്കളും സംവിധായകരും മടിയ്ക്കുകയാണ്. ഈ സാഹചര്യത്തിലാണ് സിനിമയോട് വിടപറയാന്‍ താരം ആലോചിയ്ക്കുന്നത്.

മാന്‍ഡലിന്‍ വിദഗ്ധന്‍ രാജേഷിനെ വിവാഹം ചെയ്ത കുടുംബിനിയായി ഒതുങ്ങിക്കൂടാനാണ് മീരയുടെ താത്പര്യമെന്നും സൂചനകളുണ്ട്.

English summary
Famous south Indian actress Meera Jasmine the who has done films in all south Indian languages is quitting movies

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam