»   » മമ്മൂട്ടി വെറും ഭീരുവല്ല; തിലകനെതിരെ മോഹന്‍ലാല്‍

മമ്മൂട്ടി വെറും ഭീരുവല്ല; തിലകനെതിരെ മോഹന്‍ലാല്‍

Posted By:
Subscribe to Filmibeat Malayalam
Mohanlal
അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ കേള്‍ക്കേണ്ടി വരുമ്പോള്‍ മമ്മൂട്ടിയ്ക്കുണ്ടായ വേദന താരസംഘടനയായ അമ്മയിലെ ഓരോ അംഗങ്ങളുടെയും വേദനയാണെന്നും മമ്മൂട്ടിയെ തകര്‍ക്കാന്‍ ആരു ശ്രമിച്ചാലും അമ്മ ഒറ്റക്കെട്ടായി നേരിടുമെന്നും ജനറല്‍ സെക്രട്ടറി മോഹന്‍ലാല്‍. കഴിഞ്ഞ ദിവസങ്ങളില്‍ നടന്‍ തിലകന്‍ മമ്മൂട്ടിയെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സംഘടനാപരമായ കാര്യങ്ങള്‍ വ്യക്തിവൈരാഗ്യത്തിന്റെ തലത്തിലേക്ക് വളര്‍ത്തിയ തിലകന്‍ മമ്മൂട്ടിയെ അധിക്ഷേപിച്ചത് ശരിയായില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഇതെന്നെ വല്ലാതെ വേദനിപ്പിച്ചു. തിലകന് അച്ചടക്ക ലംഘനത്തിന് നോട്ടീസ് നല്‍കിയത് മമ്മൂട്ടിയുടെ ആവശ്യപ്രകാരമില്ല. സംഘടനയ്ക്കുള്ളില്‍ മമ്മൂട്ടിയും മോഹന്‍ലാലും തിലകനുമെല്ലാം തുല്യരാണ്. പക്ഷേ മമ്മൂട്ടിയെ മാത്രം ലക്ഷ്യമിട്ട് അമ്മയുടെ കൂട്ടായ്മ തകര്‍ക്കാനാണ് ഇപ്പോള്‍ തിലകന്‍ ശ്രമിച്ചു കൊണ്ടിരിയക്കുന്നത്. അതിന് ജാതീയമായ ആരോപണങ്ങള്‍ പോലും തിലകന്‍ ഉന്നയിക്കുന്നു. മുമ്പ് അദ്ദേഹം നെടുമുടി വേണുവിനെക്കുറിച്ച് ഇത്തരത്തില്‍ സംസാരിച്ചിരുന്നു.

തിലകന്‍ വലിയ നടനാണ്. അത് തര്‍ക്കമില്ലാത്ത കാര്യവുമാണ്. അമ്മയും ഫെഫ്കയുമായി ബന്ധപ്പെട്ട് തിലകന് അഭിപ്രായ വ്യത്യാസമുണ്ടാകാം. എന്നാല്‍ അതൊന്നും മമ്മൂട്ടി എന്ന നടനെക്കുറിച്ച് അധിക്ഷേപിക്കുന്ന രീതിയിലേക്ക് വരരുതായിരുന്നതായിരുന്നു. ആദ്യം മമ്മൂട്ടിയെ പേര് പറയാതെ എതിര്‍ത്ത തിലകന്‍ ഇപ്പോള്‍ അദ്ദേഹത്തെ പേരെടുത്ത് ചീത്ത പറയുന്നു. അമ്മയും മമ്മൂട്ടിയും അതിനോട് പ്രതികരിയ്ക്കാതിരുന്നത് ഭീരുത്വമായി കാണരുത്. മുതിര്‍ന്ന ഒരു നടനോട് കാണിയ്‌ക്കേണ്ട ബഹുമാനം മാത്രമായി അതിനെ കണ്ടാല്‍ മതി. മലയാള സിനിമയിലെ ഓരോരുത്തരും ഒരിക്കലെങ്കിലും മമ്മൂട്ടി എന്ന മനുഷ്യന്റെ നന്‍മ അനുഭവിച്ചവരാണ്.

തിലകന്‍ മമ്മൂട്ടിയുമായി ചേര്‍ന്നാണ് ഏറ്റവും ഒടുവില്‍ ഒരു സിനിമയില്‍ അഭിനയിച്ചത്. പിന്നീട് പെട്ടെന്നുള്ള ഈ അഭിപ്രായവ്യത്യാസത്തിന് കാരണം എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഞങ്ങളൊടൊപ്പം ഒരുപാട് സിനിമകളില്‍ അഭിനയിച്ചയാളാണ് തിലകന്‍. തിലകന്റെ റോള്‍ തട്ടിപ്പറിയ്ക്കാന്‍ വേണ്ടി മാത്രം ചെറുതാണ് മമ്മൂട്ടിയെന്ന് കേരളം വിശ്വസിയ്ക്കില്ല.

ഒരുപാട് ആരാധകരുള്ള നടനാണ് മമ്മൂട്ടി. അദ്ദേഹത്തെക്കുറിച്ച് നടത്തിയ മോശമായ പരാമര്‍ശങ്ങള്‍ ആരാധകരെ വേദനിപ്പിച്ചിട്ടുണ്ടാകാം. അത് സ്വാഭാവികമാണ്. അമ്മയെ മാഫിയ സംഘം എന്ന് ഒരിക്കല്‍ തിലകന്‍ വിശേഷിപ്പിക്കുകയുണ്ടായി. ഒരു മുതിര്‍ന്ന അംഗത്തിന് ചേര്‍ന്ന പരാമര്‍ശമല്ലിത്. അമ്മ എന്ന സംഘടനയിലെ മുഴുവന്‍ അംഗങ്ങളും മമ്മൂട്ടിക്ക് പിന്നിലുണ്ട്. അദ്ദേഹത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമം അനുവദിക്കില്ലെന്നും ലാല്‍ പറഞ്ഞു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam