»   » ലാല്‍ വീണ്ടും വിയറ്റ്‌നാമില്‍

ലാല്‍ വീണ്ടും വിയറ്റ്‌നാമില്‍

Posted By: Super
Subscribe to Filmibeat Malayalam
Mohanlal
തന്റെ കരിയറിലെ വമ്പന്‍ ഹിറ്റുകളിലൊന്നായ സിദ്ദിഖ് ചിത്രം വിയറ്റ്‌നാം കോളനി റിലീസ് ചെയ്തതിന് ശേഷം മോഹന്‍ലാല്‍ അടുത്ത സുഹൃത്തുക്കളോട് ഉള്ളിലുള്ള ഒരു ആഗ്രഹം പറഞ്ഞിരുന്നു. ചിത്രത്തിന്റെ ടൈറ്റിലിലുള്ള വിയറ്റ്‌നാം നേരില്‍ കാണണമെന്നായിരുന്നു സൂപ്പര്‍ താരത്തിന്റെ ആഗ്രഹം.

ഇപ്പോഴിതാ രണ്ട് പതിറ്റാണ്ടിന് ശേഷം ലാല്‍ വിയറ്റ്‌നാമിലെത്തിയിരിക്കുകയാണ്, അതേ ഒറിജിനല്‍ വിയറ്റ്‌നാം തന്നെ! സഞ്ചാരപ്രിയനായ താരം കുടുംബാഗങ്ങള്‍ക്കൊപ്പമാണ് വിയറ്റ്‌നാമിലേക്ക് പോയത്.

ഒരു മികച്ച ഫോട്ടോഗ്രാഫര്‍ കൂടിയായ ലാല്‍ വിയറ്റ്‌നാമിലെ പല സുന്ദരദൃശ്യങ്ങളും ക്യാമറയിലേക്ക് പകര്‍ത്തിയിട്ടുണ്ട്. അവിടത്തെ സ്മാരകങ്ങളും ലോക പ്രശസ്തമായ ബീച്ചുകളും മാര്‍ക്കറ്റുകളും എല്ലാം ഇതില്‍പ്പെടുന്നു.

ഒരാഴ്ചത്തെ വിയറ്റ്‌നാം യാത്രയ്ക്ക് ശേഷം കഴിഞ്ഞ ദിവസം കൊച്ചിയില്‍ തിരികെയെത്തിയ സൂപ്പര്‍ താരം പുതിയ ചിത്രമായ ക്രിസ്ത്യന്‍ ബ്രദേഴ്‌സിന്റെ ഷൂട്ടിങ് തിരക്കുകളിലേക്ക് കടന്നിരിയ്ക്കുകയാണ്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam