»   » ലാലിന്റെ ഗ്രാന്റ് മാസ്റ്റര്‍; പൂജ കഴിഞ്ഞു

ലാലിന്റെ ഗ്രാന്റ് മാസ്റ്റര്‍; പൂജ കഴിഞ്ഞു

Posted By:
Subscribe to Filmibeat Malayalam
Lal in Grand Master
മാടമ്പിക്കുശേഷം മോഹന്‍ലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഗ്രാന്റ് മാസ്റ്റര്‍ എന്ന ചിത്രത്തിന്റെ പൂജ തിരുവനന്തപുരത്ത് നടന്നു.

മോഹന്‍ലാല്‍, ജോഷി, ഷാജി കൈലാസ്, കമല്‍, ജി.പി വിജയകുമാര്‍, പി.ശ്രീകുമാര്‍, ഭാഗ്യലക്ഷ്മി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. പ്രിയാമണിയാണ് ചിത്രത്തില്‍ നായിക. പ്രിയാമണി മോഹന്‍ലാലിന്റെ നായികയായെത്തുന്ന ആദ്യചിത്രമായിരിക്കും ഗ്രാന്റ് മാസ്‌റര്‍.

യുടിവി പിക്‌ചേര്‍സ് മലയാള സിനിമനിര്‍മ്മാണരംഗത്തേക്ക് കടന്നുവരുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഈ ബി.ഉണ്ണികൃഷ്ണന്‍ ചിത്രത്തിനുണ്ട്. ഒരു പോലീസ് ഓഫീസ റുടെ ജീവിതത്തിലുണ്ടാകുന്ന വ്യത്യസ്തമായ അനുഭവം പ്രതിപാദിക്കുന്ന ഗ്രാന്റ് മാസ്‌റര്‍ ഒരു ബിഗ്ബഡ്ജറ്റ് ചിത്രമായിരിക്കും. നരേന്‍, റോമ എന്നിവരും പ്രധാന വേഷത്തില്‍ ചിത്രത്തിന്റെ ഭാഗമാവുന്നു.

വിജയ് ഉലകനാഥാണ് ഛായാഗ്രഹണം.ദീപക് ദേവ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു. എസ്.ബി.
സതീഷ്, ജോസഫ് നെല്ലിക്കല്‍ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാവുന്നു. ഗ്രാന്റ് മാസ്‌ററുടെ പ്രധാന ലൊക്കേഷന്‍ പാലക്കാടായിരിക്കും. മോഹന്‍ലാല്‍ ബി.ഉണ്ണികൃഷ്ണന്‍ ടീമിന്റെ മാടമ്പി സൂപ്പര്‍ ഹിറ്റായിരുന്നു.

സംഘടന പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ സ്വന്തം ചിത്രങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ പിന്നോക്കം പോയ ബി.ഉണ്ണികൃഷ്ണന്‍ ഗ്രാന്റ് മാസ്‌ററിലൂടെ മറ്റൊരു സൂപ്പര്‍ഹിറ്റിന് ഒരുങ്ങുകയാണ്.

English summary
Mohanlal- B Unnikrishnan team’s new Malayalam movie “Grand Master” pooja held at Trivandrum on December 15,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X