»   » പ്രിയന്‍-ലാല്‍ ചിത്രം അറബിയും ഒട്ടകവും

പ്രിയന്‍-ലാല്‍ ചിത്രം അറബിയും ഒട്ടകവും

Posted By:
Subscribe to Filmibeat Malayalam
Lal and Priyan
പ്രിയദര്‍ശന്‍-മോഹന്‍ലാല്‍-മുകേഷ് കൂട്ടുകെട്ടില്‍ പിറക്കുന്ന ചിത്രത്തിന് പേരിട്ടു. അറബിയും ഒട്ടകയും പി മാധവന്‍നായരും എന്നാണ് ചിത്രത്തിന്‍രെ പേര്.

മോഹന്‍ലാല്‍, മുകേഷ് എന്നിവര്‍ക്ക് പിന്നാലെ ബോളിവുഡിലെ മലയാളി താരം വിദ്യാ ബാലനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ഉറുമിയ്ക്ക് ശേഷം വിദ്യ അഭിനയിക്കുന്ന മലയാളചിത്രമായിരിക്കും ഇത്. ശ്രീനിവാസനും ചിത്രത്തിലുണ്ടാകുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

ഭാവന, ലക്ഷ്മിറായ് എന്നിവരാണ് ചിത്രത്തിലെ മറ്റ് നായികമാര്‍. ചിത്രം പതിവുപോലെ ഒരു കോമഡി ത്രില്ലര്‍ ആയിരിക്കും.

ദുബായ്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലായി ഫെബ്രുവരിയോടെ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും പ്രിയന്റേതായിരിക്കുമെന്നാണ് സൂചന.

കിലുക്കം പോലുള്ള മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങള്‍ ഒറുക്കിയ കൂട്ടുകെട്ടിന്റേതായി അവസാനം ഇറങ്ങിയ കിളിച്ചുണ്ടന്‍ മാമ്പഴം, കാക്കക്കുയില്‍ പോലുള്ള ചിത്രങ്ങള്‍ പ്രതീക്ഷിച്ച വിജയം കണ്ടിരുന്നില്ല. പിന്നീട് ദിലീപിനെ നായകനാക്കി പ്രിയനൊരുക്കിയ വെട്ടവും വിജയം നേടിയില്ല.

English summary
The most awaited Mohanlal-Priyadharshan combination film is titled Arabiyum, Ottakavum , P.Madhavan Nairum. Priyan who had completed the screenplay has announced the title

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam