നമിത കലാഭവന്‍ മണിയുടെ നായിക

By Staff

Kalabhavan Mani and Rambha in Payum Puli
പായും പുലിയെന്ന ചിത്രം ഓര്‍മ്മയില്ലേ... രംഭയെന്ന മദാലസയുടെ നന‍ഞ്ഞൊട്ടിയ മേനി കലാഭവന്‍ മണി കെട്ടിപ്പുണര്‍ന്ന് പാട്ടുപാടിയത് കണ്ടിരുന്ന പ്രേക്ഷകര്‍ക്ക് തൊണ്ടയില്‍ ശ്വാസം കുരുങ്ങിയ അവസ്ഥയായിരുന്നു. തുടയഴകിയെന്ന വിളിപ്പേരു വീണ രംഭയെന്ന മാദകതാരം ഒരിടവേളയ്ക്കു ശേഷം മലയാളത്തിലെത്തിയപ്പോള്‍ നായകനായത് കരുത്തനായ കലാഭവന്‍ മണി.

ഇപ്പോഴിതാ, തെന്നിന്ത്യയിലെ സൂപ്പര്‍ സെക്സ് ബോംബ് നമിത മലയാളത്തിലെത്തുമ്പോഴും നായകന്‍ കലാഭവന്‍ മണി തന്നെ. മുന്‍നിര നടിമാരൊന്നും തന്റെ നായികമാരാകുന്നില്ലെന്ന കലാഭവന്‍ മണിയുടെ സ്ഥിരം പരാതിയ്ക്ക് ഇതോടെ എന്നെന്നേയ്ക്കുമായി പരിഹാരമാകും.

ശരത് കുമാറടക്കമുളള തമിഴ് സൂപ്പര്‍താരങ്ങള്‍ നമിതയ്ക്കു വേണ്ടി കാത്തുകൊതിച്ചു കിടക്കുമ്പോഴാണ് നമിതയുടെ മേനിയഴക് കരവലയത്തിലൊതുക്കാന്‍ മണിക്ക് അവസരം ലഭിച്ചത്.

പ്രമോദ് പപ്പന്റെ ചിത്രത്തിലാണ് നമിത അഭിനയിക്കുന്നത്. ഇപ്പോള്‍ ഏതാണ്ട് എഴുപത്തിയഞ്ച് ലക്ഷം രൂപയാണ് നമിത തമിഴിലും തെലുങ്കിലും പ്രതിഫലം പറ്റുന്നത്. മലയാളത്തില്‍ എത്രയാണ് നമിതയുടെ പ്രതിഫലമെന്ന് അറിയില്ലെങ്കിലും ഒരുപക്ഷെ, നായകനെക്കാള്‍ പല മടങ്ങ് പ്രതിഫലം നായിക കൈപ്പറ്റുമെന്ന കാര്യം ഉറപ്പാണ്.

അടുത്ത രണ്ടു വര്‍ഷത്തേയ്ക്ക് നമിതയുടെ ഒരു ദിവസം പോലും ഒഴിവില്ലെന്നാണ് സിനിമാ വൃത്തങ്ങള്‍ പറയുന്നത്. മുസാഫിര്‍ എന്ന സിനിമയുടെ ചിത്രീകരണം അവസാനിച്ചാലുടന്‍ പ്രമോദ് പപ്പന്‍ ടീം നമിത ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കും.

ഒരുകാലത്ത് തെന്നിന്ത്യയുടെ ആവേശമായി കത്തിപ്പടര്‍ന്ന ഷക്കീലയുടെ സിംഹാസനമാണ് നമിത കയ്യടക്കിയിരിക്കുന്നത്.

തെന്നിന്ത്യയിലെ ഒരു ഭാഷയിലും നമിതയുടെ ആരാധകര്‍ക്ക് പഞ്ഞമില്ല. മലയാള ചിത്രത്തെ മൊഴിമാറ്റി ആ വിപണിയൊന്നാകെ കറന്നെടുക്കാമെന്ന ചിന്തയാണ് നിര്‍മ്മാതാവിന്. നമിതയ്ക്ക് നല്‍കുന്ന പ്രതിഫലത്തിന്റെ പല മടങ്ങ് തന്റെ കീശയിലെത്തുമെന്ന് നിര്‍മ്മാതാക്കള്‍ ദീര്‍ഘ ദര്‍ശനം ചെയ്യുന്നു.

തമിഴ് നടന്‍ ബാലയും ഈ ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രാജേഷ് ജയരാമന്റേതാണ് കഥയും സംഭാഷണവും. സംഗീതം ഔസേപ്പച്ചന്‍.

നമിതയെത്തുന്നുവെന്നറിഞ്ഞ് ചങ്കിടിപ്പോടെ കാത്തിരിക്കുകയാണ് മലയാളികള്‍.

നമിതയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X