»   » പത്മപ്രിയ ഇന്ത്യ വിട്ടു; ഇനി വല്ലപ്പോഴും അഭിനയം

പത്മപ്രിയ ഇന്ത്യ വിട്ടു; ഇനി വല്ലപ്പോഴും അഭിനയം

Posted By:
Subscribe to Filmibeat Malayalam
Padmapriya
ബ്ലെസി സംവിധാനം ചെയ്ത കാഴ്ചയിലൂടെ മമ്മൂട്ടിയുടെ നായികയായി വെള്ളിത്തിരയിലെത്തിയ നടി പത്മപ്രിയ അഭിനയത്തോട് താത്കാലികമായി വിട പറയുന്നു.

സിനിമയില്‍ നിന്നും താത്കാലിക അവധിയെടുത്ത പത്മപ്രിയ ഉന്നതപഠനത്തിനായി യുഎസ്സിലേക്ക് പറന്നിരിയ്ക്കുകയാണ്. ജയരാജിന്റെ സംവിധാനത്തില്‍ ജയറാമിനൊപ്പം നായിക എന്ന ചിത്രം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് പത്മപ്രിയ പഠനം തുടരാന്‍ തീരുമാനിച്ചത്.

ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ എംഎ പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സിനാണ് നടി ചേര്‍ന്നിരിയ്ക്കുന്നത്.സിനിമയോട് സ്ഥിരമായി വിട പറയുന്നില്ലെന്നും ഇടവേളകളില്‍ നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ അഭിനയിക്കാനാണ് തീരുമാനമെന്നും അവര്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ ഏഴ് വര്‍ഷമായി സിനിമാരംഗത്തുണ്ടെങ്കിലും താനൊരു മികച്ച നടിയല്ലെന്നാണ് പത്മപ്രിയയുടെ സ്വയം വിലയിരുത്തല്‍. ഗ്ലാമര്‍ റോളുകള്‍ ചെയ്യുന്നതിന് ബുദ്ധിമുട്ടില്ലെന്നും കഥാപാത്രം ആവശ്യപ്പെടുന്നുണ്ടെങ്കില്‍ നഗ്നയാവാന്‍ മടിയ്ക്കില്ലെന്നും താരം പറയുന്നു.. സെക്‌സി ലുക്കിനെ ഞാന്‍ എതിര്‍ക്കുന്നില്ല. എന്നാല്‍ സ്ത്രീ വെറും ലൈംഗികതയുടെ പ്രതീകമായി മാറ്റപ്പെടുന്നതിനെ താന്‍ എതിര്‍ക്കും-മടിയില്ലാതെ പത്മപ്രിയ തുറന്നുപറയുന്നു

English summary
Padmapriya, who is gearing up for the release of Jayaraj's Naayika, a biopic of yesteryear heroine Sharada, will soon leave for the US for higher studies. She is planning to do an MA in Public Administration from New York University

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam