»   » രജനിയ്ക്ക് കുഴപ്പമൊന്നുമില്ലെന്ന് ലത

രജനിയ്ക്ക് കുഴപ്പമൊന്നുമില്ലെന്ന് ലത

Posted By:
Subscribe to Filmibeat Malayalam
Rajinikanth
ശ്വാസകോശത്തിലെ അണുബാധയെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട തമിഴ് സൂപ്പര്‍താരം രജനീകാന്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഭാര്യ ലതാ രജനീകാന്ത്.

രജനീകാന്തിന് അണുബാധമൂലമുള്ള പ്രശ്‌നങ്ങള്‍ മാത്രമാണുള്ളത്. ചികിത്സയ്ക്കായി വിദേശത്തേക്ക് കൊണ്ടു പോകേണ്ട ആവശ്യമൊന്നുമില്ല. കൂടുതല്‍ പരിചരണത്തിന് വേണ്ടി മാത്രമാണ് ഐസിയുവിലേക്ക് മാറ്റിയതെന്നും ലതാ രജനീകാന്ത് മാധ്യമങ്ങളോട് പറഞ്ഞു.

രണ്ടാഴ്ചയ്ക്കുള്ളില്‍ മൂന്നാം തവണയാണു രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം അദ്ദേഹത്തിനു ഡയാലിസിസ് നടത്തിയിരുന്നു. ശ്വാസതടസവും ന്യുമോണിയയുമാണ് അദ്ദേഹത്തെ ഇപ്പോള്‍ അലട്ടുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

English summary
Latha Rajinikanth, wife of superstar Rajinikanth who was shifted to the Intensive Care Unit at a hospital in Chennai last night for recurrent respiratory infection and gastro-intestinal problems, is "stable

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X