റോബിന്‍ഹുഡിന്റെ ചിത്രീകരണം തുടങ്ങുന്നു

ട്വന്റി20യുടെ ചരിത്രം കുറിച്ച വിജയത്തിന് ശേഷമാണ് ജോഷി റോബിന്‍ഹുഡിന്റെ പണിപ്പുരയിലേക്ക് കടക്കുന്നത്.
ഇരട്ട തിരക്കഥാകൃത്തുക്കളായ സച്ചിയും സേതുവും ചേര്‍ന്ന് എഴുതുന്ന രണ്ടാമത്തെ തിരക്കഥയാണ് റോബിന്‍ഹുഡ്. ഈ കൂട്ടുകെട്ട് ആദ്യമൊന്നിച്ച ചോക്ലേറ്റ് ബോക്‌സ് ഓഫീസില്‍ വമ്പന്‍ ഹിറ്റായി മാറിയിരുന്നു. യഥാര്‍ത്ഥത്തില്‍ ഇരുവരും ആദ്യം പൂര്‍ത്തിയാക്കിയത് റോബിന്‍ഹുഡിന്റെ തിരക്കഥയായിരുന്നുവെങ്കിലും സിനിമയായത് ചോക്ലേറ്റായിരുന്നു.
സിനിമയിലെത്തി വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും പൃഥ്വിരാജ് ഇതാദ്യമായാണ് ജോഷി ചിത്രത്തില്‍ നായക വേഷമണിയുന്നത്. പൃഥ്വിരാജ് ബാങ്ക് കവര്‍ച്ചക്കാരന്റെ വേഷമണിയുന്ന റോബിന്‍ഹുഡില്‍ ഭാവനയാണ് നായിക. ബാങ്ക് മാനേജരായ രൂപയെന്ന കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിയ്‌ക്കുന്നത്.
ചോക്ലേറ്റ് ജോഷി പൃഥ്വിരാജ് ഭാവന റോബിന്‍ഹുഡ് സച്ചിസേതു bhavana choclate joshy prithviraj robinhood sachisethu


Click it and Unblock the Notifications