»   » സന്തോഷ് പണ്ഡിറ്റ്: ബാബുരാജ് വിമര്‍ശിക്കപ്പെടുന്നു

സന്തോഷ് പണ്ഡിറ്റ്: ബാബുരാജ് വിമര്‍ശിക്കപ്പെടുന്നു

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/19-santhosh-pandit-vs-baburaj-2-aid0032.html">Next »</a></li></ul>
Baburaj
കൃഷ്ണനും രാധയും എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ സകലകലാവല്ലഭന്‍ സന്തോഷ് പണ്ഡിറ്റ് സിനിമാക്കാരുടെ കണ്ണിലെ കരടായെന്നു പറഞ്ഞാല്‍ തെറ്റില്ല. ടോക് ഷോകളിലും മറ്റും സന്തോഷ് പണ്ഡിറ്റിനെ കടിച്ചു കീറാന്‍ അവര്‍ കാണിയ്ക്കുന്ന ഉത്സാഹം തന്നെയാണ് ഇതിനുദാഹരണം.

അടുത്തിടെ മലയാളത്തിലെ പ്രമുഖ ന്യൂസ് ചാനല്‍ സംഘടിപ്പിച്ച ടോക് ഷോയില്‍ പണ്ഡിറ്റിനെതിരെയുള്ള മുഖ്യധാരാ സിനിമാക്കാരുടെ പരാമര്‍ശങ്ങള്‍ അല്‍പം കടന്നുപോയില്ലേയെന്ന് വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു.

സാള്‍ട്ട് ആന്റ് പെപ്പറിലൂടെ ഇമേജ് മാറ്റിമറിച്ച നടന്‍ ബാബുരാജ് ടോക് ഷോയില്‍ നടത്തിയ രൂക്ഷമായ വാക്കുകളാണ് ഏറ്റവുമധികം വിമര്‍ശിയ്ക്കപ്പെടുന്നത്. ബാബുരാജിന് പുറമെ എംഎ നിഷാദ്, ലിജോ ജോസ് പല്ലിശ്ശേരി എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നത്. അവതാരകയും ടോക് ഷോയില്‍ പങ്കെടുത്ത ഓഡിയന്‍സും പണ്ഡിറ്റിനെ കടന്നാക്രമിച്ചിരുന്നു. പണ്ഡിറ്റ് ഒരു മണ്ടനാണെന്നും ഒരു വകയ്ക്കു കൊള്ളാത്തവനെന്നും സ്ഥാപിച്ചെടുക്കാനായിരുന്നു ടോക് ഷോക്കാരുടെ ശ്രമം.

പണ്ഡിറ്റ് ഒരു മണ്ടനാണെങ്കില്‍ എന്തിന് ഇങ്ങനെയൊരു ചര്‍ച്ച സംഘടിപ്പിച്ചുവെന്നാണ് വിമര്‍ശകര്‍ ചോദിയ്ക്കുന്നത്. പണ്ഡിറ്റ് ഒരു വകയ്ക്കും കൊള്ളാത്തവനെന്ന് പറയുമ്പോള്‍ തന്നെ ഷോയ്ക്ക് ലഭിച്ച ജനപ്രീതിയാണ് ചാനലുകാരെ ഇതിന് പ്രേരിപ്പിച്ചത്. പണ്ഡിറ്റിനെ നിങ്ങള്‍ക്ക് വിമര്‍ശിയ്ക്കാം, പക്ഷേ അവഗണിയ്ക്കാനാവില്ല. വിമര്‍ശനങ്ങളെയെല്ലാം അലങ്കാരമാക്കി നടക്കുന്ന പണ്ഡിറ്റിന്റെ ഉപദേശങ്ങള്‍ കേട്ടാല്‍ നമ്മുടെ സിനിമാക്കാരുടെ തലകുനിയുമെന്നുറപ്പാണ്.
അടുത്തപേജില്‍
പണ്ഡിറ്റിനെ കേള്‍ക്കൂ, അങ്ങനെയെങ്കിലും നന്നാവൂ...

<ul id="pagination-digg"><li class="next"><a href="/news/19-santhosh-pandit-vs-baburaj-2-aid0032.html">Next »</a></li></ul>
English summary
Actor-director Adv.Baburaj is facing severe criticism from various corners for his diatribes against the controversial Santhosh Pandit, during a talk show in one of the prominent Malayalam TV news channels. Baburaj, who has finally found some success recently as a comedian in Salt N’ Pepper, had lashed out against Pandit, who was also part of the discussion

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam