സിനിമാക്കാരോടുള്ള പണ്ഡിറ്റിന്റെ ഉപദേശം

By Ajith Babu
<ul id="pagination-digg"><li class="previous"><a href="/news/19-santhosh-pandit-vs-baburaj-1-aid0032.html">« Previous</a>

Santosh Pandit
അഞ്ച് ലക്ഷം മുടക്കി നിര്‍മിച്ച സിനിമ പത്ത് ലക്ഷം നേടിയാല്‍ അത് മെഗാഹിറ്റാണൈന്ന് തന്നെ പറയാം. അത് എന്ത് കൂതറപ്പടമായാലും സിനിമയെന്ന ബിസിനസ്സില്‍ അതിന്റെ കലാമൂല്യമല്ല, ലാഭമാണ് ബാലന്‍സ് ഷീറ്റില്‍ രേഖപ്പെടുത്തുക. അങ്ങനെ നോക്കുമ്പോള്‍ പണ്ഡിറ്റിന്റെ കൃഷ്ണനും രാധയും ഒരു മെഗാവിജയമാണെന്നതില്‍ തര്‍ക്കമില്ല.

തന്നെയും തന്റെ സിനിമയേയും വലിച്ചു കീറി ഒട്ടിയ്ക്കുന്ന മുഖ്യധാരാ സിനിമാക്കാര്‍ക്ക് പണ്ഡിറ്റ് നല്‍കുന്ന ഉപദേശം ഇതാണ്. ഒരു പടം വിജയിപ്പിയ്ക്കാന്‍ വിദേശ ലൊക്കേഷനോ പടുകൂറ്റന്‍ സെറ്റുകളോ ആവശ്യമില്ല. പുതുമയുള്ള കഥയും നല്ല അവതരണവും പാട്ടുകളും മതി, പിന്നെ കളക്ട് ചെയ്യാന്‍ സാധ്യതയുള്ളതിന്റെ പത്തിലൊന്നേ ചെലവാക്കാവൂ.. ഈ ഉപദേശത്തിലെ അവസാന ഭാഗം മാത്രം മനസ്സിലാക്കിയാല്‍ മതി സമരം നടത്തി ഇരിയ്ക്കുന്ന കൊമ്പ് മുറിയ്ക്കുന്ന നമ്മുടെ സിനിമാക്കാര്‍ നന്നാവാന്‍.

ദരിദ്രനായ നായകനെയും നായികയെയും ഒന്നു മരംചുറ്റിയോടിയ്ക്കാന്‍ വേണ്ടി സ്വിറ്റ്‌സര്‍ലന്റിലും ലണ്ടനിലുമൊക്കെ കൊണ്ടുപോകുന്ന സിനിമാക്കാരാണ് ഈ വിലപ്പെട്ട ഉപദേശം ചെവിക്കൊള്ളേണ്ടത്. കോടികള്‍ ചെലവഴിച്ച് നിര്‍മിച്ച സിനിമകള്‍ പ്രിന്റിന്റെയും പോസ്റ്ററിന്റെയും ചെലവ് പോലും നേടാനാവാതെ തിയറ്റര്‍ വിട്ടുപോകുന്ന കാഴ്ച പ്രേക്ഷകര്‍ കുറെക്കാലമായി കാണുന്നു. ഇവര്‍ എടുക്കുന്ന സിനിമയ്ക്കും പണ്ഡിറ്റ് പടച്ചുവിട്ട കൃഷ്ണനും രാധയ്ക്കും ക്വാളിറ്റിയില്‍ വലിയ വ്യത്യാസമില്ലെന്ന് തന്നെ പറയേണ്ടി വരും. പണ്ഡിറ്റ് അഞ്ച് ലക്ഷത്തിനെടുത്ത കൂതറകള്‍ മറ്റുള്ളവര്‍ കോടികള്‍ മുടക്കിയെടുക്കുന്നുവെന്ന് മാത്രം. പിന്നെ ഇത്തിരി അനുഭവപരിചയമുള്ളതിനാല്‍ ആ ചവറുകളൊക്കെ കൃഷ്ണനും രാധയും പോലെ ആവുന്നില്ല.

പണ്ഡിറ്റിനെ കണ്ണുമടച്ച് എതിര്‍ക്കുന്നവര്‍ അദ്ദേഹത്തിന്റെ ഈ ചെറിയ ഉപദേശം കേട്ടാല്‍ മതിയാവും മലയാള സിനിമ പകുതി ദുര്യോഗം ഒഴിയുമെന്ന കാര്യത്ിതല്‍ സംശയം വേണ്ട.
മുന്‍പേജില്‍

<ul id="pagination-digg"><li class="previous"><a href="/news/19-santhosh-pandit-vs-baburaj-1-aid0032.html">« Previous</a>

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X