»   » ശോഭന മലയാളത്തില്‍ സജീവമാകുന്നു

ശോഭന മലയാളത്തില്‍ സജീവമാകുന്നു

Subscribe to Filmibeat Malayalam
Shobhana
ദീര്‍ഘമായ ഇടവേളയ്‌ക്കുശേഷം നടി ശോഭന മലയാളത്തില്‍ വീണ്ടും സജീവമാകുന്നു. മനു സംവിധാനം ചെയ്യുന്ന നാളെ എന്ന ചിത്രത്തിലും മോഹന്‍ലാല്‍ നായകനാകുന്ന സാഗര്‍ ഏലിയാസ്‌ ജാക്കി എന്ന ചിത്രത്തിലും ശോഭന പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്‌.

ഈ രണ്ട്‌ ചിത്രവും തയ്യാറാവുന്നതിന്‌ മുമ്പ്‌ ശോഭന അഭിനയിച്ച മുസാഫിര്‍ എന്ന ചിത്രം പ്രദര്‍ശനത്തിനെത്തും. ഇതില്‍ നായികാ വേഷമല്ലെങ്കിലും ഏറെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയാണ്‌ ശോഭന അവതരിപ്പിക്കുന്നത്‌.

സാഗര്‍ ഏലിയാസ്‌ ജാക്കിയില്‍ മനോജ്‌ കെ ജയന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യയാണ്‌ ശോഭന അഭിനയിക്കുന്നത്‌. ചിത്രത്തിലെ ഏറെ പ്രാധാന്യമുള്ള കഥാപാത്രങ്ങളില്‍ ഒന്നാണിത്‌.

പക്വതയാര്‍ന്ന പ്രകടനം നടത്തുന്ന ഒരു നടിയ്‌ക്കുവേണ്ടിയുള്ള അന്വേഷണമാണത്രേ ശോഭനയില്‍ച്ചെന്ന്‌ അവസാനിച്ചത്‌. മാത്രമല്ല ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഏറ്റവും ചേര്‍ച്ചയുള്ള നടി ശോഭനയാണെന്നും സംവിധായകന്‍ അമല്‍ നീരദ്‌ പറയുന്നു.

വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ മോഹന്‍ലാലിനെ നായകനാക്കി ജോഷി സംവിധാനം ചെയ്‌ത മാമ്പഴക്കാലം എന്ന ചിത്രത്തിലാണ്‌ ശോഭന അവസാനമായി അഭിനയിച്ചത്‌.

കഴിഞ്ഞ കുറേക്കാലമായി സ്വന്തം നൃത്ത വിദ്യാലയമായ കലാര്‍പ്പണയുടെ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയായിരുന്നു നടി. നൃത്തത്തില്‍ ഏറെ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ശോഭന ചിത്രത്തില്‍ അത്രയും പ്രാധാന്യമുള്ള വേഷങ്ങളാണെങ്കില്‍ മാത്രമേ ഇപ്പോള്‍ സ്വീകരിക്കുന്നുള്ളു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam