മലയാളി ഇല്ലാത്തതിനാല്‍ അവാര്‍ഡ് കിട്ടി: ദിലീപ്

ദേശീയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിയ്ക്കുമ്പോള്‍ ജൂറി അംഗങ്ങള്‍ തമ്മിലുള്ള ഈഗോ ക്ലാഷുകള്‍ പുറത്തുവരുന്നത് പതിവാണ്. ജൂറി അംഗങ്ങളാകുന്ന മലയാളി സംവിധായകര്‍ തങ്ങളുടെ എതിരാളികളെ ചവിട്ടിത്താഴ്ത്തുന്നതും സാധാരണം. ഇതോര്‍ത്തുകൊണ്ടാണ് ദിലീപ് ഇത്തരത്തില്‍ വെടിപൊട്ടിച്ചത്. മികച്ച മലയാള ചിത്രത്തിനുള്ള അവാര്‍ഡ് ലഭിച്ച സംവിധായകന്‍ ഡോ ബിജുവും ഇതുപോലൊരു കമന്റ പറഞ്ഞിരുന്നു.
എന്തായാലും ഇവര്‍ക്കുള്ള മറുപടിയുമായി മുതിര്‍ന്ന സംവിധായകന്‍ സിബി മലയില്‍ ഉടന്‍ രംഗത്തെത്തി. മലയാളികള്‍ ഉള്ളപ്പോഴും മലയാള സിനിമയ്ക്ക് ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് സിബിയുടെ വാദം.. ഇതേക്കുറിച്ച് ഇവര്‍ക്ക് അറിയാത്തതു കൊണ്ടാവും ആക്ഷേപം ഉന്നയിച്ചതെന്നും സിബി വ്യക്തമാക്കി.
ആദാമിന്റെ മകന്‍ അബു ദിലീപ് ദേശീയ ചലച്ചിത്ര അവാര്‍ഡ് സലീം കുമാര്‍ സിബി മലയില്‍ national film award salim kumar sibi malayil


Click it and Unblock the Notifications