»   » നല്ല നിരൂപണത്തിന് സംവിധായകരുടെ കൈക്കൂലി

നല്ല നിരൂപണത്തിന് സംവിധായകരുടെ കൈക്കൂലി

Posted By:
Subscribe to Filmibeat Malayalam
review
ഒരു സിനിമ തീയേറ്ററില്‍ ഓടാതിരിക്കുന്നതിന് പല കാരണങ്ങള്‍ ഉണ്ടാകും. സൂപ്പര്‍താരചിത്രങ്ങള്‍ക്ക് ആദ്യ ദിവസം തീയേറ്ററില്‍ ജനം ഒഴുകിയെത്തുകയും  പിന്നീട് തിരക്ക് കുറയുകയും ചെയ്താല്‍ ആ ചിത്രം മോശമാണെന്ന നിഗമനത്തിലെത്താം. തങ്ങളുടെ ചിത്രം വളരെ നല്ലതാണെന്നും എല്ലാവരും തീയേറ്ററില്‍ പോയി കാണണമെന്നുമൊക്കെ ചിത്രത്തിലെ താരങ്ങളും സംവിധായകനും ആവര്‍ത്തിച്ചു കൊണ്ടിരിയ്ക്കും. എന്നാല്‍ ചിത്രം വിജയിപ്പിക്കാന്‍ വേണ്ടി ചില സംവിധായകര്‍ ഏതറ്റം വരെയും പോകാന്‍ തയ്യാറാവുന്നുവെന്നതാണ് പുതിയ വാര്‍ത്ത.

അടുത്തിടെ മുംബൈ ഫിലിം ഫെസ്റ്റിവെലിന്റെ ഭാഗമായി നടന്ന ഓപ്പണ്‍ ഫോറത്തില്‍ ഇതെ പറ്റി ഒരു ചര്‍ച്ച നടക്കുകയുണ്ടായി. സിനിമയെ പറ്റി നല്ല നിരൂപണമെഴുതാന്‍ വേണ്ടി തനിയ്ക്ക് ഒരു ബോളിവുഡ് ചിത്രത്തിന്റെ സംവിധായകന്‍ കൈക്കൂലി വാഗ്ദാനം ചെയ്തുവെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് നാഷ്ണല്‍ കള്‍ച്ചറല്‍ എഡിറ്റര്‍ ശേഖര്‍ വെളിപ്പെടുത്തി.

ബോളിവുഡില്‍ വന്‍ ഹിറ്റായി മാറിയ ബോഡിഗാര്‍ഡ് എന്ന ചിത്രത്തിന് താന്‍ എഴുതിയ നിരൂപണം സല്‍മാന്‍ ഖാന്റെ ആരാധകരെ പ്രകോപിപ്പിച്ചുവെന്നും ഇതിനെ തുടര്‍ന്ന് ഒരാഴ്ച തനിയ്ക്ക് ബോഡിഗാര്‍ഡിനെ കൂടെ കൊണ്ടു നടക്കേണ്ട അവസ്ഥ വന്നുവെന്നും
സിനിമാനിരൂപകയായ അനുപമ ചോപ്ര പറഞ്ഞു.

ചില സംവിധായകര്‍ ഇത്തരത്തില്‍ തങ്ങളുടെ സിനിമയെ കുറിച്ച് നല്ലത് എഴുതിയ്ക്കാന്‍ പണമൊഴുക്കാറുണ്ടെന്ന് സംവിധായകന്‍ നിഖില്‍ അദ്വാനി പറഞ്ഞു. എന്നാല്‍ സോഷ്യല്‍ മീഡിയ ജനങ്ങളില്‍ വളരെയധികം സ്വാധീനം ചെലുത്തുന്ന ഇക്കാലത്ത് തെറ്റായ നിരൂപണമെഴുതി ജനങ്ങളെ കബളിപ്പിക്കുന്നത് അത്ര എളുപ്പമാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

English summary
A film reviewer can be a director's best friend or worst enemy. It was hence not surprising, when to a question about whether he knew of anyone in Bollywood who has paid for a good review for a film, director Nikhil Advani's answer was an instant 'Yes'. Had he himself done so? the answer was an expectedly unequivocal 'No'.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam