»   » ബച്ചനും ലാലിനുമൊപ്പം കാണ്ടഹാറിലേക്ക് സൂര്യയും

ബച്ചനും ലാലിനുമൊപ്പം കാണ്ടഹാറിലേക്ക് സൂര്യയും

Posted By:
Subscribe to Filmibeat Malayalam
Surya
ബിഗ് ബിയ്ക്ക് പിന്നാലെ കോളിവുഡ് സൂപ്പര്‍താരം സൂര്യയും മലയാളത്തിലേക്ക്. ബച്ചനും മോഹന്‍ലാലും ഒന്നിയ്ക്കുന്ന കാണ്ടഹാറിലൂടെ തന്നെയാണ് സൂര്യയും മോളിവുഡില്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്.

മേജര്‍ രവി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ സൂര്യ കരാറൊപ്പിട്ടു കഴിഞ്ഞു. മേജര്‍ രവിയോട് കഥ പറയാന്‍ ചെന്നൈയിലെത്താന്‍ ആവശ്യപ്പെട്ട സൂര്യ കഥ കേട്ടയുടനെ സിനിമയ്ക്ക് വേണ്ടി ഡേറ്റ് നല്‍കുകയായിരുന്നു.

കാണ്ടഹാറില്‍ മോഹന്‍ലാല്‍ അവതരിപ്പിയ്ക്കുന്ന കേണല്‍ മഹാദേവന്റെ ബഡ്ഡിയുടെ വേഷമായിരിക്കും സൂര്യയുടേത്. കമാന്‍ഡോ ഓപ്പറേഷന് നേതൃത്വം നല്‍കുന്ന ഒരാളായിരിക്കും സൂര്യ.

കാണ്ടഹാറിലേക്ക് ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം റാഞ്ചിക്കൊണ്ടു പോയി യാത്രക്കാരെ ബന്ദികളാക്കി ഭീകരരെ മോചിപ്പിച്ച പശ്ചാത്തലത്തിലാണ് മേജര്‍ രവി പുതിയ ചിത്രമൊരുക്കുന്നത്. ജൂണില്‍ ചിത്രീകരണമാരംഭിയ്ക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത് സംവിധായകന്‍ തന്നെയാണ്. ദില്ലി, മുംബൈ, ഉത്തരേന്ത്യന്‍ മരുഭൂമികള്‍ എ്‌നിവിടങ്ങളിലായി ചിത്രീകരിയ്ക്കുന്ന സിനിമയുടെ ചില ഭാഗങ്ങല്‍ അഫ്ഗാനില്‍ വെച്ച് ചിത്രീകരിയ്ക്കാനും പദ്ധതിയുണ്ട്.

ഭീകരര്‍ റാഞ്ചിയ വിമാനത്തിലെ യാത്രക്കാരനായിരുന്ന ചെറുപ്പക്കാരന്റെ പിതാവിന്റെ റോളാണ് അമിതാഭ് ബച്ചന്‍ അഭിനയിക്കുന്നത്. മൂന്ന് ഭാഷകളിലെ സൂപ്പര്‍ താരങ്ങള്‍ കാണ്ടഹാറില്‍ ഒന്നിയ്ക്കുന്നതോടെ ഹിന്ദി, തമിഴ്, മലയാളം ഭാഷകളില്‍ സിനിമ പുറത്തിറക്കാനുള്ള സാധ്യത കൂടിയാണ് മേജര്‍ രവിയ്ക്കും കൂട്ടര്‍ക്കും ലഭിച്ചിരിയ്ക്കുന്നത്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam