»   » എല്ലാം തിലകന്‍ ചേട്ടന്റെ തോന്നലുകള്‍: ഇടവേള ബാബു

എല്ലാം തിലകന്‍ ചേട്ടന്റെ തോന്നലുകള്‍: ഇടവേള ബാബു

Posted By:
Subscribe to Filmibeat Malayalam
Idavela Babu
നടന്‍ തിലകന് ഏര്‍പ്പെടുത്തിയ വിലക്ക് ഫെഫ്ക പിന്‍വലിച്ചുവെങ്കിലും താരസംഘനയായ അമ്മ തിലകനെതിരെയുള്ള തീരുമാനത്തില്‍ അയവു വരുത്തിയിട്ടില്ല. ഒട്ടേറെ പൊട്ടിത്തെറികള്‍ക്കും ചളിവാരിഎറിയലുകള്‍ക്കുമൊടുവിലായിരുന്നു തിലകനെ അമ്മ പുറത്താക്കിയത്.

ഇക്കാര്യത്തെക്കുറിച്ച് അമ്മയുടെ ഭാരവാഹികളില്‍ ഒരാള്‍ കൂടിയായ നടന്‍ ഇടവേള ബാബു പറയുന്നത് എല്ലാം തിലകന്റെ ഓരോതോന്നലുകള്‍ മൂലം സംഭവിച്ചതാണെന്നാണ്. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ബാബു തിലകന്‍ പ്രശ്‌നത്തില്‍ തന്റെ അഭിപ്രായം പറഞ്ഞത്.

അമ്മയുടെ മീറ്റിംഗില്‍ വച്ച് ഞാന്‍ അടിക്കാന്‍ കൈയോങ്ങി എന്നാണ് തിലകന്‍ ചേട്ടന്റെ ഒരു പരാതി. ബാബു അങ്ങനെ ചെയ്യുമോ എന്ന് പത്രക്കാര്‍ എടുത്തു ചോദിച്ചപ്പോള്‍ അങ്ങനെ തോന്നി എന്നാണ് അദ്ദേഹം പറഞ്ഞത്.

പലകാര്യങ്ങളും ഇങ്ങനെ സംഭവിച്ചതാണ്, വെറും തോന്നലുകള്‍ എല്ലാം അദ്ദേഹം സത്യമാണെന്ന് കരുതി വിശ്വസിക്കുകുയം ആരോപിക്കുകയുമായിരുന്നു. ഞാന്‍ ആരാണ്, തിലകന്‍ ചേട്ടന്‍ ആരാണ് എന്നതിനെക്കുറിച്ചെല്ലാം എനിക്ക് വ്യക്തമായ തിരിച്ചറിവുണ്ട്. ഏത് സന്ദര്‍ഭത്തിലും അദ്ദേഹത്തോട് ബഹുമാനത്തോടെയേ പെരുമാറിയിട്ടുള്ളൂ.

ഞാന്‍ ഇപ്പോഴും മനസുകൊണ്ട് അദ്ദേഹത്തെ സ്‌നേഹിക്കുന്നു, ആരാധിക്കുന്നു. 12 വര്‍ഷം അമ്മയുടെ കസേരയിലിരുന്ന എന്നെ ഏറ്റവും വേദനിപ്പിച്ചത് തിലകന്‍ ചേട്ടനെ പുറത്താക്കിക്കൊണ്ടുള്ള കടലാസില്‍ ഒപ്പുവച്ചപ്പോഴാണ്- ബാബു പറയുന്നു.

എല്ലാത്തിനെയും എതിര്‍ക്കാനായി ഒരാള്‍ ഇറങ്ങിപ്പുറപ്പെട്ടാല്‍ നമുക്ക് എന്ത് ചെയ്യാന്‍ കഴിയും. സഹപ്രവര്‍ത്തകരെ മാധ്യമങ്ങളിലൂടെ അവഹേളിക്കുന്ന ഒരാളെ എങ്ങനെ ഉള്‍ക്കൊള്ളാന്‍ പറ്റും- ബാബു ചോദിക്കുന്നു.

English summary
Actor, and Joint Secretary of AMMA Idavela Babu said that he is still loving actor Thilakan, but thilakan is not ready to understand others. And Babu also said that Thilakam assuming things and point out others.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam