അസിനെ മാതൃകയാക്കി തൃഷയും ശ്രീയയും

തന്റെ വീട്ടിന് പുറത്ത് പരിക്കേറ്റ് ഉപേക്ഷിയ്ക്കപ്പെട്ട നിലയില്‍ കണ്ട പട്ടിക്കുട്ടിയെ തൃഷ ആശുപത്രിയിലെത്തിച്ചു. മുറിവുകളെല്ലാം തുന്നിക്കെട്ടിയ നായ്ക്കുട്ടിയെ തൃഷ തന്നെ പരിചരിക്കുകയും ചെയ്തു. ഇപ്പോള്‍ അതിനെ ദത്തെടുക്കാന്‍ ഏതെങ്കിലും വീട്ടുകാരെ കണ്ടെത്താനുള്ള ശ്രമത്തിലാണത്രേ താരം.
ഒരിക്കല്‍ ഭോപ്പാലില്‍ വച്ച് ശ്രീയയും ഇത്തരത്തില്‍ ഒരു നായ്ക്കുട്ടിയെ രക്ഷിയ്ക്കുകയുണ്ടായി. എന്നാല്‍ തൃഷയെ പോലെ നായ്ക്കുട്ടിയെ ദത്തെടുക്കാന്‍ ആരെങ്കിലും വരുമോ എന്ന് നോക്കിയിരുന്ന് സമയം കളയാനൊന്നും ശ്രീയ മെനക്കെട്ടില്ല. പകരം നായയെ തന്റെ കൂടെ കൂട്ടുകയാണ് ശ്രീയ ചെയ്തതത്രേ.


Click it and Unblock the Notifications