ഉറുമിയ്ക്ക് തകര്‍പ്പന്‍ ക്ലൈമാക്‌സ്
മലയാള സിനിമയില്‍ ഇന്നുവരെ കാണാത്ത തരത്തിലൊരു യുദ്ധരംഗവുമായി ഉറുമിയുടെ ഷൂട്ടിങ് പുരോഗമിയ്ക്കുന്നു. നൂറോളം കുതിരകള്‍, 150 സ്റ്റണ്ട് മാന്‍, ആയിരത്തോളം എക്‌സ്ട്രാ താരങ്ങളും ഉള്‍ക്കൊള്ളുന്നൊരു ക്ലൈമാക്‌സ് രംഗമായിരിക്കും ഉറുമിയിലുള്ളതെന്ന് പൃഥ്വി പറയുന്നു.
ട്വിറ്ററിലൂടെയാണ് ഉറുമിയുടെ വിശേഷങ്ങള്‍ പൃഥ്വി ആരാധകരുമായി പങ്കുവെയ്ക്കുന്നത്. ഒരു വമ്പന്‍ സിനിമയിലഭിനയിക്കുന്നതിന്റെ ത്രില്‍ നടന്റെ വാക്കുകളില്‍ നിഴലിയ്ക്കുന്നുണ്ട്.
മഹാരാഷ്ട്രയിലെ മാല്‍ജേഷ് ഘട്ടിലാണ് ഉറുമിയുടെ പ്രധാനരംഗങ്ങള്‍ സംവിധായകന്‍ സന്തോഷ് ശിവന്‍ ചിത്രീകരിയ്ക്കുന്നത്. ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ പ്രഭുദേവ, തബു, ജെനീലിയ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. അതേ സമയം പൃഥ്വിയുടെ പുതിയ ചിത്രമായ അന്‍വറിന് നല്ല ഇനീഷ്യല്‍ കളക്ഷനാണ് തിയറ്ററുകളില്‍ നിന്നും ലഭിയ്ക്കുന്നത്.


Click it and Unblock the Notifications











