മാക്ട പേര് ഉപയോഗിക്കുന്നതിന് വിലക്ക്
കൊച്ചി: ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ മാക്ട അസോസിയേഷന്റെ പേരും ലോഗോയും ഉപയോഗിക്കുന്നതില്‍ നിന്ന് മാക്ട ഫെഡറേഷന് വിലക്കി കൊണ്ട് എറണാകുളം മുന്‍സിഫ് കോടതി ഉത്തരവിട്ടു.
ഡിസംബര്‍ 22 വരെയാണ് വിലക്ക്. കോടതി വിധി സംവിധായകന്‍ വിനയന്‍ നേതൃത്വം നല്‌കുന്ന മാക്ട ഫെഡറേഷന് തിരിച്ചടിയായിട്ടുണ്ട്.
മാക്ടയില്‍ നിന്നും വേറിട്ട പോയ സാങ്കേതിക പ്രവര്‍ത്തകര്‍ ഫെഫ്‌ക രൂപീകരിച്ചതിന് പിന്നാലെ മാക്ടയിലെ അവശേഷിച്ച അംഗങ്ങള്‍ ചേര്‍ന്ന് വിനയനെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തിരുന്നു.


Click it and Unblock the Notifications