»   » കാവ്യ ദിലീപിന്റെ വെള്ളരിപ്രാവ്

കാവ്യ ദിലീപിന്റെ വെള്ളരിപ്രാവ്

Posted By:
Subscribe to Filmibeat Malayalam
Dileep-Kavya
ഭാഗ്യനായികയായ കാവ്യയുമായി ദിലീപ് വീണ്ടും ഒത്തുചേരുന്നു. അക്കു അക്ബര്‍ സംവിധാനം ചെയ്യുന്ന വെള്ളരിപ്രാവിന്റെ ചങ്ങാതിയെന്ന ചിത്രത്തിലാണ് ദിലീപ്-കാവ്യ ഭാഗ്യജോഡികള്‍ വീണ്ടുമൊന്നിയ്ക്കുന്നത്.

ജിഎസ് അനില്‍ തിരക്കഥയൊരുക്കുന്ന ചിത്രം കുടുംബപ്രേക്ഷകരെ ലക്ഷ്യമിട്ടുള്ള ഒരു കോമഡി എന്റര്‍ടെയ്‌നറായിരിക്കും. മോഹന്‍ സിത്താരയാണ് ഈ ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്യുന്നത്.

ലാല്‍ജോസ് സംവിധാനം ചെയ്യുന്ന സ്പാനിഷ് മസാലയുമായി ബന്ധപ്പെട്ട് സ്‌പെയിനിലുള്ള ദിലീപ് സിനിമ പൂര്‍ത്തിയാക്കി ഈയാഴ്ചയൊടുവില്‍ കേരളത്തില്‍ തിരിച്ചെത്തും. ഇതിന് ശേഷം മിസ്റ്റര്‍ മരുമകന്റെ അവസാന ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം വെള്ളരിപ്രാവിന്റെ ചങ്ങാതിയുടെ ലൊക്കേഷനിലേക്ക് ദിലീപ് പോകും.

ചാന്ദ്‌നി ക്രിയേഷന്‍ നിര്‍മിയ്ക്കുന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത്, ലാല്‍, ബിജു മേനോന്‍, ലാലു അലക്‌സ്, നെടുമുടി വേണു, വിജയരാഘവന്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

English summary
The lucky pair of Dileep and Kavya Madhavan are together again in director Akku Akbar’s new film Velaripravinte Changathi.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam