അതിര്‍ത്തി സംരക്ഷകനായി മേജര്‍ മഹാദേവന്‍, 1971ബിയോണ്ട് ദി ബോര്‍ഡര്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണാം

മേജര്‍ മഹാദേവനായി മോഹന്‍ലാല്‍ വീണ്ടുമെത്തുകയാണ് മേജര്‍ രവിയുടെ ബിയോണ്ട് ദി ബോര്‍ഡേഴ്സിലൂടെ.

By Nihara

മേജര്‍ രവി മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന1971 ബിയോണ്ട് ദി ബോര്‍ഡറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. കീര്‍ത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാര്‍ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

മേജര്‍ മഹാദേവനായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്.മഹാദേവന്റെ അച്ഛന്‍ സഹദേവന്റെ വേഷവും മോഹന്‍ലാല്‍ തന്നെയാണ് ചെയ്യുന്നത്.

മേജര്‍ രവി മോഹന്‍ലാല്‍ ചിത്രം

മേജര്‍ മഹാദേവനും സംഘവും വീണ്ടുമെത്തുന്നു

ഒരേസമയം മലയാളത്തിലും തെലുങ്കിലുമായി ചിത്രീകരിക്കുന്ന സിനിമയുടെ സംവിധായകന്‍ മേജര്‍ രവിയാണ്. കീര്‍ത്തി ചക്ര, കാണ്ഡഹാര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം മോഹന്‍ലാല്‍ വീണ്ടും മേജര്‍ മഹാദേവനായി എത്തുന്ന ചിത്രം കൂടിയാണിത്.

അല്ലു സിരിഷിന്‍റെ അരങ്ങേറ്റം

ചിത്രത്തില്‍ അല്ലു അര്‍ജുന്‍റെ സഹോദരനും

ചിത്രത്തില്‍ ആര്‍മി കമാന്‍ഡറുടെ വേഷത്തില്‍ അല്ലു അര്‍ജുന്‍റെ സഹോദരനായ അല്ലു സിരിഷും വേഷമിടുന്നുണ്ട്. ആദ്യമായാണ് അല്ലു സിരിഷ് ഒരു മലയാള സിനിമയില്‍ വേഷമിടുന്നത്.

മേജര്‍ മഹാദേവന്‍   ഫസ്റ്റ് ലുക്ക്

ബിയോണ്ട് ദി ബോര്‍ഡര്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

അതിര്‍ത്തിയിലെ പോരാട്ടത്തിനിടെ തോക്കേന്തി നില്‍ക്കുന്ന മഹാദേവന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പുറത്തുവിട്ടിട്ടുള്ളത്. രണ്ട് കാലഘട്ടങ്ങളില്‍ നടന്ന കഥയാണ് ചിത്രം പറയുന്നത്.

യഥാര്‍ത്ഥ കഥയുമായി മേജര്‍ രവി

യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി

1971 ലെ ഇന്ത്യാ- പാക് യുദ്ധകാലത്ത് നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രാജസ്ഥാന്‍, കാശ്മീര്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ ഭാഗവും ഷൂട്ട് ചെയ്തിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X