»   » മോഹന്‍ലാലും സംഘവും പാക്ക് അപ് ചെയ്തു, ജോര്‍ജിയയിലെ കൂളിങ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍!

മോഹന്‍ലാലും സംഘവും പാക്ക് അപ് ചെയ്തു, ജോര്‍ജിയയിലെ കൂളിങ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍!

Posted By: Sanviya
Subscribe to Filmibeat Malayalam


മോഹന്‍ലാലും മേജര്‍ രവിയും വീണ്ടും ഒന്നിക്കുന്ന 1971 ബിയോണ്ട് ബോര്‍ഡേഴ്‌സിന്റെ റിലീസിനായി ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഉത്തരേന്ത്യയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ഉത്തരേന്ത്യയില്‍ ചിത്രീകരണം പൂര്‍ത്തിയായ മോഹന്‍ലാലും സംഘവും നേരെ ജോര്‍ജിയയിലേക്കാണ് പോയത്. ചിത്രത്തിലെ ഹൈ വോള്‍ട്ടേജ് ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണം ജോര്‍ജിയയില്‍ വെച്ചായിരുന്നു.

കേണല്‍ മഹാദേവനായും പിതാവ് മേജര്‍ സഹദേവനായും ഡബിള്‍ റോളിലാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. യുഎന്‍ ദൗത്യ സേനയിലുള്ള മേജര്‍ മഹാദേവന്റെ ജീവിതമാണ് ജോര്‍ജിയയില്‍ ചിത്രീകരിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ ജോര്‍ജിയയിലെ ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി. ജോര്‍ജിയയിലെ അവസാന ദിവസത്തെ ഹാപ്പി മൊമന്റ്‌സ് ചിത്രങ്ങളും അണിയറപ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. ചിത്രങ്ങള്‍ കാണാം...

പ്രതീക്ഷയോടെ കാത്തിരിക്കുന്നത്

മോഹന്‍ലാല്‍-മേജര്‍ രവി കൂട്ടുക്കെട്ടിലെ 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചിത്രം ഏപ്രില്‍ ഏഴിന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

പാക്ക് അപ് ചിത്രം

1971 ബിയോണ്ട് ബോര്‍ഡേഴ്‌സിന് വേണ്ടി പ്രവര്‍ത്തിച്ചവര്‍ ജോര്‍ജിയയില്‍ നിന്ന് പാക്ക് അപ് ചെയ്യുന്നു. ജോര്‍ജിയയിലെ പാക്ക് അപ് ദിവസം ഒരു കിടിലന്‍ സെല്‍ഫി. സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ചിത്രം.

ഹാപ്പി മൊമന്റ്‌സ്

പാക്ക് അപ് ദിവസത്തെ മറ്റൊരു ഫോട്ടോ. മോഹന്‍ലാലും മേജര്‍ രവിയും ജോര്‍ജിയയോട് വിട പറയുമ്പോള്‍.. ഫോട്ടോ കാണൂ...

ഛായാഗ്രാഹകന്റെ ജന്മദിനത്തില്‍

ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ സുജിത്ത് വാസുദേവന്റെ ജന്മമദിനത്തില്‍ എടുത്ത ഫോട്ടോ. ചിത്രത്തില്‍ മേജര്‍ രവിയും സുജിത്ത് വാസുദേവനും. സംവിധായകന്‍ മേജര്‍ രവിയാണ് ചിത്രം ഒഫീഷ്യല്‍ ഫേസ് ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്.

ചിത്രീകരണ വേളയില്‍

ചിത്രീകരണ വേളയിലെ ഒരു ദൃശ്യം. മേജര്‍ രവി തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ട ഫോട്ടോ. മോഹന്‍ലാലും ഛായാഗ്രാഹകന്‍ സുജിത്ത് വാസുദേവനും ചിത്രത്തിലുണ്ട്.

മോഹന്‍ലാല്‍-മേജര്‍ രവി

കീര്‍ത്തി ചക്ര, കാണ്ഡഹാര്‍, കുരുക്ഷേത്ര എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും മേജര്‍ രവിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ്. പഞ്ചാബ്, രാജസ്ഥാന്‍, ഉഗാണ്ട, കാശ്മീര്‍, ജോര്‍ജിയയ എന്നിവടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

ചിത്രത്തെ കുറിച്ച്

1971 ലെ ഇന്ത്യ-പാക് യുദ്ധത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. മോഹന്‍ലാല്‍-മേജര്‍ രവി കൂട്ടുക്കെട്ടില്‍ ഒരുക്കിയ മുന്‍ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമാണെന്നാണ് അറിയുന്നത്.

കഥാപാത്രങ്ങള്‍

തെലുങ്കില്‍ നിന്ന് അല്ലു സിരീഷ്, രഞ്ജി പണിക്കര്‍, സുധീര്‍ കരമന, സൈജു കുറുപ്പ്, നിക്കി ഗല്‍റാണി, പത്മരാജ്, പ്രതീപ് ചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ക്യാമറയ്ക്ക് പിന്നില്‍

റെഡ് റോസ് ഇന്റര്‍നാഷ്ണലിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിദ്ധാര്‍ത്ഥ് വിപിനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. സുജിത്ത് വാസുദേവന്‍ ഛായാഗ്രാഹണം നിര്‍വ്വഹിക്കു.

English summary
1971 Beyond Bordres Shooting Location.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam