»   » പുലിമുരുകന്റെ റെക്കോര്‍ഡ് മോഹന്‍ലാല്‍ തന്നെ തകര്‍ക്കും!!! 'ഏട്ടന്‍' ഒരുങ്ങി തന്നെയാ!!!

പുലിമുരുകന്റെ റെക്കോര്‍ഡ് മോഹന്‍ലാല്‍ തന്നെ തകര്‍ക്കും!!! 'ഏട്ടന്‍' ഒരുങ്ങി തന്നെയാ!!!

Posted By: Karthi
Subscribe to Filmibeat Malayalam

ദൃശ്യം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാലിന് അവകാശപ്പെടാന്‍ പറയത്തക്ക വിജയങ്ങളൊന്നും ഉണ്ടായിരുന്നില്ല. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം തെലുങ്ക് ചിത്രം ജനതാ ഗാരേജിലൂടെ അതിന് മോഹന്‍ലാല്‍ പരിഹാരം കണ്ടു. അതിന്റെ തുടര്‍ച്ചായി മലയാളത്തിലിറങ്ങിയ ചിത്രങ്ങളും വിജയം ആവര്‍ത്തിച്ചു. വെറും വിജയങ്ങളായിരുന്നില്ല, എല്ലാ ചിത്രങ്ങളും 50 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടി.

ദൃശ്യത്തിന്റെ കളക്ഷന്‍ റെക്കോര്‍ഡ് ഒപ്പം മറികടന്നു. തൊട്ടുപിന്നാലെ എത്തിയ പുലിമുരുകന്‍ ഒപ്പത്തേയും മറികടന്ന് ഏറെ ദൂരം മുന്നോട്ടോടി. 100ഉം കടന്ന് 150ലാണ് ചിത്രം പ്രയാണം അവസാനിപ്പിച്ചത്. ഇപ്പോഴിതാ പുലിമുരുകന്റെ റെക്കോര്‍ഡു ഭേദിക്കാനുള്ള ചിത്രവുമായി വരികയാണ് മോഹന്‍ലാല്‍.

മോഹന്‍ലാലിന്റെ എക്കാലത്തേയും മികച്ച ബ്ലോക്ക് ബസ്റ്ററായ പുലിമുരുകന്‍ മൂന്ന് ഭാഷകളിലാണ് പ്രദര്‍ശനത്തിനെത്തിയത്. എന്നാല്‍ ഉടന്‍ റിലീസ് ചെയ്യുന്ന മോഹന്‍ലാല്‍ മേജര്‍ രവി ചിത്രം 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് 4 ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തും. അതില്‍ മലയാളത്തിലും തെലുങ്കിലും ഒരേ സമയം റിലീസ് ചെയ്യും. പിന്നാലെ ഹിന്ദിയിലും തമിഴിലും ചിത്രം പ്രദര്‍ശനത്തിനെത്തും.

തെലുങ്കിലും മലയാളത്തിലും ഒരേ സമയം പ്രദര്‍ശനത്തിനെത്തുന്ന ചിത്രം കുറഞ്ഞത് 300 തിയറ്ററിലെങ്കിലും പ്രദര്‍ശിപ്പിക്കുമെന്നാണ് കണക്കാക്കുന്നത്. അങ്ങനെയെങ്കിലും പുലിമുരുകന്റെ ആദ്യ ദിന കളക്ഷനെ 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് മറികടക്കുമെന്നുറപ്പ്. 200ലധികം സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിച്ച പുലിമുരുകന്‍ ആദ്യ ദിനം നേടിയത് 4.03 കോടി രൂപയാണ്.

രണ്ട് ഉയര്‍ന്ന പട്ടാള ഉദ്യോഗസ്ഥരുടെ ജീവിതവും അവരുടെ ബന്ധവുമാണ് സിനിമ പറയുന്നത്. ചിത്രത്തില്‍ മേജര്‍ മഹാദേവനായും പിതാവ് കേണല്‍ സഹദേവനായും മോഹന്‍ലാല്‍ അഭിനയിക്കുന്നു. ഇന്ത്യ പാക് യുദ്ധ കാലത്ത് രാജസ്ഥാന്‍ മേഖലയിലുണ്ടായ ഒരു സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

മോഹന്‍ലാലിനെ നായകനാക്കി മേജര്‍ രവി ഒരുക്കുന്ന അഞ്ചാമത്തെ സിനിമയാണ് 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ്. കീര്‍ത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാര്‍, കര്‍മയോദ്ധ എന്നിവയായിരുന്നു മുന്‍ സിനിമകള്‍. മേജര്‍ രവി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. റെഡ് റോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദാണ് ചിത്രം നിര്‍മിക്കുന്നത്.

English summary
Mohanlal starring 1971 Beyond Borders releasing in Malayalam, Telung, Tamil, Hindi laguages. Malayalam and Telung versions releasing simultaneously.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X