»   » ക്രിക്കറ്റിന്റെ കഥയുമായി 1983

ക്രിക്കറ്റിന്റെ കഥയുമായി 1983

Posted By:
Subscribe to Filmibeat Malayalam

ഫോട്ടോഗ്രാഫറായ എബ്രിഡ് ഷൈനിന്റെ ആദ്യ സംവിധാനസംരംഭമാണ് 1983 എന്ന ചിത്രം. ക്രിക്കറ്റിന് പ്രാധാന്യം നല്‍കിയൊരുക്കുന്ന ചിത്രത്തില്‍ നിവിന്‍ പോളിയാണ് നായകനായി എത്തുന്നത്.

1983ല്‍ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് സ്വന്തമാക്കിയശേഷം കേരളത്തിലെ ഒരു ചെറിയ ഗ്രാമത്തില്‍ നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രത്തില്‍ പ്രമേയമാക്കിയിരിക്കുന്നത്. നിവിന്‍ പോളിയ്‌ക്കൊപ്പം എബിസിഡി താരം ജേക്കബ് ഗ്രിഗറിയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സ്‌പോര്‍ട്‌സ് വിഷയമാക്കി മലയാളത്തില്‍ അധികം ചിത്രങ്ങള്‍ ഇറങ്ങിയിട്ടില്ലന്നതിനാല്‍ത്തന്നെ 1983 തീര്‍ത്തും വ്യത്യസ്തമായ ഒരു ദൃശ്യാനുഭവമായിരിക്കും സമ്മാനയിക്കുകയെന്നാണ് വിലയിരുത്തപ്പെടുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകള്‍ ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിട്ടുണ്ട്.

ചിത്രത്തില്‍ അനൂപ് മേനോനാണ് ക്രിക്കറ്റ് കോച്ചിന്റെ വേഷത്തിലെത്തുന്നത്. നിക്കി ഗില്‍ റാണിയാണ് നിവിന്‍ പോളിയുടെ നായികയായി അഭിനയിക്കുന്നത്. ജോയ് മാത്യു, സൈജു കുറുപ്പ്, നന്ദന്‍, ദിനേശ് നായര്‍, പ്രജോദ്, സീമ ജി നായര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഷംസു ഫിലിംസിന്റെ ബാനറില്‍ ടിആര്‍ ഷംസുദ്ദീനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

English summary
Photographer Ebrid Shine is debuting as director with the film 1983.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam