1983 സെഞ്ചുറി തികച്ചു

By Aswathi

പ്രേക്ഷകര്‍ക്ക് ഓര്‍മകളിലൂടെ നല്ലൊരു കാഴ്ച വിരുന്നൊരുക്കിയ എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത 1983 അങ്ങനെ സെഞ്ചുറി തികയ്ക്കുന്നു. ചെറിയൊരു കഥയെ വലിയൊരു ആവേശവുമായി കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞതിലാണ് എബ്രിഡ് ഷൈന്‍ എന്ന നവാഗത സംവിധായകന്റെ വിജയം. 2013- ന്റെ അവസാനമിറങ്ങിയ ചിത്രം അത്രയേറെ ആവേശം നിറച്ചുകൊണ്ടാണ് തിയേറ്ററുകള്‍ കീഴടക്കിയത്.

1983- ല്‍ ഇന്ത്യ ലോകകപ്പ് നേടിയപ്പോള്‍ എല്ലാവര്‍ക്കും വിജയത്തിന്റെ കഥമാത്രമേ പറയാനുണ്ടായിരുന്നുള്ളൂ. എന്നാല്‍ ക്രിക്കറ്റിനെ മാത്രം പ്രണയിച്ച രമേശ് എന്ന ചെറുപ്പക്കാരന്‍ കളിയില്‍ തോറ്റു. കളിയില്‍ മാത്രമല്ല ജീവിതത്തിലും. തനിക്ക് പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ ക്രിക്കറ്റ് എന്ന സ്വപ്നത്തെ മകനിലൂടെ നേടുകയാണ് രമേശ്.

1983-gets-special-screening-today-pvr-cinemas

ക്രിക്കറ്റ് എന്ന ജനപ്രിയ കളിയോടൊപ്പം സച്ചിന്‍ എന്ന വികാരത്തെയും സിനിമയില്‍ കൊണ്ടുവരാന്‍ കഴിഞ്ഞതാണ് സംവിധായകന് അവകാശപ്പെടാവുന്ന മറ്റൊരു നേട്ടം. ക്രിക്കറ്റിന്റെ പിച്ചില്‍ മാത്രം നില്‍ക്കാതെ കടുംബ ബന്ധങ്ങളിലേക്കും കടന്നുപോകാന്‍ 1983-നു കഴിഞ്ഞു. എബ്രിഡ് ഷൈനും ബിബിന്‍ ചന്ദ്രയും ചേര്‍ന്നെഴുതിയ കഥയാണ് ഈ വിജയത്തിന്റെ തറക്കല്ല്.

പാത്ര സൃഷ്ടിയും അവരുടെ അഭിനയ മികവുമാണ് 1983-നെ സെഞ്ചുറിയിലെത്തിച്ച മറ്റ് പ്ലസ് പോയിന്റുകള്‍. രമേശായി എത്തിയ നിവിന്‍ പോളിയും മകന്‍ കണ്ണന്റെ വേഷമിട്ട എബ്രിഡ് ഷൈനിന്റെ മകനും തകര്‍ത്തഭിനയിച്ചു. നിക്കി ഗിറാനി, ജേക്കബ് ഗ്രിഗറി, അനൂപ് മേനോന്‍, റോയി മാത്യു, സീമ ജി നായര്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളെ അവതരിപ്പിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X