1983ന്റെ ട്രെയിലര്‍ കലക്കന്‍
ക്രിക്കറ്റ് പ്രമേയമാക്കി നവാഗതനായ എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത 1983ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സംവിധായകന്‍ ആഷിക് അബുവും റിമ കല്ലിങ്കലും ചേര്‍ന്നാണ് ട്രെയിലര്‍ പുറത്തിറക്കിയത്. ജനുവരി 30ന് പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഫാഷന്‍ ഫോട്ടോഗ്രാഫറായി പേരെടുത്ത എബ്രിഡിന്റെ ആദ്യ സിനിമാസംരംഭമാണിത്. എബ്രിഡും ബിപിന്‍ ചന്ദ്രനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. 1983ലെ ടീം ഇന്ത്യയുടെ ക്രിക്കറ്റ് ലോകകപ്പ് വിജയുമായി ബന്ധപ്പെട്ട് കേരളത്തിലെ ഒരു ഗ്രാമത്തിലെ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ നടക്കുന്നൊരു കഥയാണ് ചിത്രത്തിന്റെ പ്രമേയം.

യുവതാരങ്ങളില്‍ ശ്രദ്ധേയനായ താരം നിവിന്‍ പോളിയും നിക്കി ഗല്‍റാനിയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. എബിസിഡിയിലൂടെ സിനിമയിലെത്തിയ ജേക്കബ് ഗ്രിഗറിയാണ്ചിത്രത്തിലെ മറ്റൊരു പ്രധാന താരം. അനൂപ് മേനോന്‍, സൈജു കുറുപ്പ്, ജോയ് മാത്യു തുടങ്ങിയവരെല്ലാം ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
ജനുവരി അഞ്ചിനാണ് ട്രെയിലര്‍ യുട്യൂബില്‍ പ്രസിദ്ധീകരിച്ചത്. ഇതുവരെ 147,887 ആളുകളാണ് ട്രെയിലര്‍ കണ്ടത്. ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. പി ജയചന്ദ്രനും വാണി ജയറാമും ചേര്‍ന്ന് ആലപിച്ച ഓലേഞ്ഞാലിക്കിളിയെന്ന ഗൃഹാതുരതയുണര്‍ത്തുന്ന ഗാനം ഇതിനകം തന്നെ ഹിറ്റായിമാറിക്കഴിഞ്ഞു.
ഷംസു ഫിലിംസിന്റെ ബാനറില്‍ ടി ആര്‍ ഷംസുദ്ദീനാണ് ചിത്രം നിര്‍മിക്കുന്നത്. എല്‍.ജെ ഫിലിംസ് ആണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.


Click it and Unblock the Notifications