ബ്രഹ്മാണ്ഡമാണെങ്കിലും ബാഹുബലി തന്നെ കേമന്‍! 2.oയുടെ കുതിപ്പ് മുന്നോട്ട് തന്നെ, കോടികള്‍ പെട്ടിയില്‍!
ഇന്ത്യന്‍ ബോക്‌സോഫീസില്‍ കൊടുങ്കാറ്റ് പോലെ 2.0 എത്തിയിരിക്കുകയാണ്. എസ് ശങ്കര്‍ തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത ചിത്രം ത്രിഡിയിലായിരുന്നു ഒരുക്കിയിരുന്നത്. വലിയ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ചിരിക്കുന്ന സിനിമ നവംബര്‍ 29 നായിരുന്നു റിലീസ് ചെയ്തത്. ആദ്യദിനം തിയറ്ററുകളില്‍ ഗംഭീര പ്രകടനമായിരുന്നു സിനിമ കാഴ്ച വെച്ചിരുന്നത്.
രജനികാന്ത് നായകനായി അഭിനയിച്ച സിനിമയ്ക്ക് കേരളത്തിലടക്കം ബിഗ് റിലീസായിരുന്നു ലഭിച്ചിരുന്നത്. ഇത് ബോക്‌സോഫീസ് കളക്ഷനില്‍ ഉയരങ്ങള്‍ കീഴടക്കാന്‍ കഴിഞ്ഞിരുന്നു. റിലീസ് ദിവസം കോടികളായിരുന്നു വാരിക്കൂട്ടിയത്. നവംബറില്‍ റിലീസിനെത്തിയ തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്റെ റെക്കോര്‍ഡായിരുന്നു ആദ്യദിനം സിനിമ മറികടന്നത്.

2.O
യന്തിരന് ശേഷം എസ് ശങ്കര്‍ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം 2.o തിയറ്ററുകളിലെത്തിയിരിക്കുകയാണ്. രജനികാന്ത് നായകനായി അഭിനയിച്ച സിനിമയില്‍ ബോളിവുഡ് താരം അക്ഷയ് കുമാറും എമി ജാക്‌സനുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. കേരളത്തില്‍ ആദ്യദിനം 450 ന് മുകല്‍ തിയറ്ററുകളിലായിരുന്നു സിനിമ എത്തിയത്. നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണിയ്ക്കും വിജയ് ചിത്രം സര്‍ക്കാരിനും ലഭിക്കാത്ത സ്വീകരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചിരുന്നത്.

ആദ്യദിനം തകര്‍ത്തുവാരി
റിലീസ് ദിവസം 64 കോടി രൂപയായിരുന്നു ഇന്ത്യന്‍ മാര്‍ക്കറ്റില്‍ നിന്നും 2.O സ്വന്തമാക്കിയത്. ഹിന്ദി പതിപ്പിന് 20 കോടിയായിരുന്നു. അതേ സമയം ചെന്നൈ നഗരത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന സിനിമയായി ചിത്രം മാറി. 2.64 കോടി രൂപയായിരുന്നു സിനിമയുടെ വരുമാനം. അമേരിക്കയില്‍ നിന്നും 6.30 കോടിയും യുഎഇയില്‍ നിന്നും 5.21 കോടിയുമാണ് റിലീസ് ദിവസം ലഭിച്ചത്. ആസ്‌ട്രേലിയയില്‍ നിന്നും 58 ലക്ഷവും ന്യൂസിലാന്‍ഡില്‍ നിന്നും 11 ലക്ഷവും നേടി.

കേരളത്തിലും മോശമില്ല
കര്‍ണാടകത്തില്‍ നിന്നും 7.26 കോടി, തമിഴ്‌നാട്ടില്‍ നിന്നും 16.50 കോടി, കേരളത്തില്‍ 4.15 കോടി, ആന്ദ്ര-തെലാങ്കാന-18.2 കോടി രൂപയുമായിരുന്നു സിനിമ സ്വന്തമാക്കിയത്. റിലീസ് ദിവസം കൊച്ചി മള്‍ട്ടിപ്ലെക്സില്‍ 68 ഷോ ആയിുരന്നു ലഭിച്ചത്. അതില്‍ നിന്നും പതിനെട്ട് ലക്ഷം സ്വന്തമാക്കി. 49 ഷോ ആയിരുന്നു കൊച്ചി മള്‍ട്ടിപ്ലെക്സില്‍ നിന്നും രണ്ടാം ദിവസം സിനിമയ്ക്ക് ലഭിച്ചത്. ഇതില്‍ നിന്നും 12.36 ലക്ഷമാണ് സിനിമ സ്വന്തമാക്കിയിരിക്കുന്നത്. രണ്ട് ദിവസം കൊണ്ട് 30.39 ലക്ഷം എന്ന റെക്കോര്‍ഡിലെത്തി. തിരുവന്തപുരം ഏരീയപ്ലെക്‌സില്‍ ആദ്യദിനം ലഭിച്ച 27 ഷോ യില്‍ നിന്നും 15.89 ലക്ഷമായിരുന്നു 2.o നേടിയത്. ഏരീയപ്ലെക്‌സില്‍ നിന്നും വിജയ് ചിത്രം സര്‍ക്കാരിന്റെ റെക്കോര്‍ഡാണ് സിനിമ അതിവേഗം മറികടന്നത്.

ബാഹുബലിയെ കടത്തിവെട്ടിയോ?
2.o മൂന്ന് ദിവസം കൊണ്ട് 200 കോടി രൂപയായിരുന്നു സ്വന്തമാക്കിയത്. ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയുടെ റെക്കോര്‍ഡിന് അടുത്ത് എത്തിയിട്ടില്ലെന്നുള്ളതാണ് വസ്തുത. ബാഹുബലിയുടെ രണ്ടാം ഭാഗം റിലീസിനെത്തി രണ്ടാം ദിവസം 382.5 കോടിയായിരുന്നു നേടിയത്. ആ സ്ഥാനത്താണ് 200 കോടി 2.O നേടിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ സിനിമ കളക്ഷനില്‍ എത്രത്തോളം ഉയരങ്ങളിലേക്ക് എത്തുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകരും സിനിമയുടെ അണിയറ പ്രവര്‍ത്തകരും.


Click it and Unblock the Notifications











