ബ്രഹ്മാണ്ഡം വാക്കിലല്ല, കോടികള്‍ പെട്ടിയിലാക്കി തലൈവരുടെ മാജിക്ക്! നിവിന്‍ പോളിയുടെ മുന്നില്‍ തോറ്റു

തെന്നിന്ത്യന്‍ സിനിമാ കാത്തിരുന്ന 2.0 തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. യന്തിരന്‍ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം എസ് ശങ്കര്‍ തിരക്കഥ ഒരുക്കി രജനികാന്ത് നായകനായി അഭിനയിച്ച സിനിമ നവംബര്‍ 29 നായിരുന്നു റിലീസ് ചെയ്തത്. തമിഴ്, ഹിന്ദി അടക്കമുള്ള ഭാഷകളില്‍ നിര്‍മ്മിച്ച ചിത്രം ആദ്യദിനം നല്ല പ്രകടനമായിരുന്നു കാഴ്ച വെച്ചത്. വെളുപ്പിനേ പ്രദര്‍ശനം തുടങ്ങിയെങ്കിലും എല്ലാ സെന്ററുകളിലും വലിയ തിരക്കായിരുന്നു.

കേരളത്തിലും വലിയ സ്വീകരണത്തോടെയായിരുന്നു സിനിമ എത്തിയത്. വെളുപ്പിന് നാല് മണിക്കായിരുന്നു കേരളത്തിലെ ആദ്യ പ്രദര്‍ശനം. ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ഓണ്‍ലൈന്‍ ബുക്കിംഗ് വഴിയും മറ്റുമായി ടിക്കറ്റുകള്‍ വിറ്റ് പോയിരുന്നു. ഇനി ആരാധകരും സിനിമാപ്രേമികള്‍ക്കും അറിയാനുള്ളത് സിനിമയുടെ ആദ്യദിന കളക്ഷന്‍ എത്രയായിരിക്കും എന്നുള്ളതാണ്. സകല റെക്കോര്‍ഡുകളും തിരുത്താന്‍ സിനിമയ്ക്ക് കഴിഞ്ഞുണ്ടോ എന്ന് നോക്കാം..

ബ്രഹ്മാണ്ഡ ചിത്രം

ബ്രഹ്മാണ്ഡ ചിത്രം

സയന്‍സ് ഫിക്ഷനായി ഒരുക്കിയിരുന്ന 2.o വലിയ മുതല്‍ മുടക്കിലായിരുന്നു നിര്‍മ്മിച്ചത്. ശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തിന് 600 കോടിയ്ക്ക് അടുത്ത് മുതല്‍ മുടക്ക് വന്നിരുന്നു. ലൈക്ക പ്രൊഡക്ഷന്‍സും ഹിന്ദിയില്‍ ധര്‍മ്മ പ്രൊഡക്ഷന്‍സ്, എഎ ഫിലിംസ് എന്നിവര്‍ ചേര്‍ന്നിട്ടാണ് 2.0 യുടെ നിര്‍മാണം. യന്തിരനെ കടത്തി വെട്ടി ഇന്ത്യന്‍ സിനിമയില്‍ അത്ഭുതം സൃഷ്ടിക്കാനായിരുന്നു 2.0 യുടെ വരവ്. അതിനുള്ള സാങ്കേതിക വിദ്യകളെല്ലാം സിനിമയില്‍ ഉണ്ടായിരുന്നു.

 വമ്പന്‍ താരനിര

വമ്പന്‍ താരനിര

രജനികാന്ത് നായകനായി അഭിനയിക്കുമ്പോള്‍ ബോളിവുഡ് താരം അക്ഷയ് കുമാറാണ് ശ്രദ്ധേയമായ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ചത്. എമി ജാക്സനാണ് നായിക. മലയാളത്തില്‍ നിന്നും കലാഭവന്‍ ഷാജോണ്‍ സിനിമയില്‍ അഭിനയിച്ചിരുന്നു. ഒപ്പം റിയാസ് ഖാന്‍, അദില്‍ ഖുസൈന്‍, സുധാംശുപാണ്ഡ എന്നിങ്ങനെ വമ്പന്‍ താരങ്ങളായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നിര്‍മ്മിച്ചിരിക്കുന്ന 2.o ഇന്ത്യന്‍ സിനിമയില്‍ ഇതുവരെ പരീക്ഷിക്കാത്ത സാങ്കേതിക വിദ്യകളായിരുന്നു സിനിമയില്‍ പരീക്ഷിച്ചിരുന്നത്. റിലീസ് ദിവസം മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും കളക്ഷനില്‍ റെക്കോര്‍ഡാണ്.

 കേരളത്തിലെ റിലീസ്

കേരളത്തിലെ റിലീസ്

കേരളത്തില്‍ ഇതുവരെ ഒരു സിനിമയ്ക്കും ലഭിക്കാത്ത അത്രയും വലിയ റിലീസായിരുന്നു 2.0 യ്ക്ക് ലഭിച്ചത്. 450 ന് മുകളില്‍ തിയറ്ററുകളിലേക്കായിരുന്നു സിനിമ എത്തിയത്. കായംകുളം കൊച്ചുണ്ണിയ്ക്ക് വരെ ലഭിച്ചിരുന്നത് 350 തിയറ്ററുകളായിരുന്നു. തിരുവന്തപുരം ഏരീയപ്ലെക്‌സില്‍ ആദ്യദിനം 27 ഷോ ആയിരുന്നു. അതില്‍ നിന്നും 15.89 ലക്ഷം നേടിയെന്നാണ് ഫോറം കേരള പുറത്ത് വിട്ട കണക്കില്‍ പറയുന്നത്. ഏരീയപ്ലെക്‌സില്‍ നിന്നും വിജയ് ചിത്രം സര്‍ക്കാരിന്റെ റെക്കോര്‍ഡാണ് സിനിമ അതിവേഗം മറികടന്നത്. ആദ്യദിനം 15.6 ലക്ഷമായിരുന്നു സര്‍ക്കാര്‍ സ്വന്തമാക്കിയത്.

 കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍

കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍

ഇവിടെയും മറ്റ് സിനിമകള്‍ക്കൊന്നും ലഭിക്കാത്ത സ്വീകരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചിരുന്നത്. റിലീസ് ദിവസം 68 ഷോ ആയിരുന്നു കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും 2.0 യ്ക്ക് ലഭിച്ചത്. ഇത്രയും കാലത്തിനുള്ളില്‍ കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ ഏറ്റവുമധികം പ്രദര്‍ശനം എന്ന റെക്കോര്‍ഡും സിനിമ സ്വന്തമാക്കി. ഫോറം കേരളയുടെ കണക്ക് പ്രകാരം ആദ്യദിനം 18.02 ലക്ഷമാണ് 2.0 യ്ക്ക് ലഭിച്ചത്. എന്നാല്‍ ഇവിടെ കായംകുളം കൊച്ചുണ്ണിയുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ കഴിഞ്ഞില്ല. റിലീസ് ദിവസം 19 ലക്ഷത്തിന് മുകളിലായിരുന്നു കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും കൊച്ചുണ്ണി സ്വന്തമാക്കിയത്.

പുതിയ ചരിത്രമാവും

പുതിയ ചരിത്രമാവും

ബോളിവുഡിലെയും തെന്നിന്ത്യയിലും രണ്ട് സൂപ്പര്‍ സ്റ്റാറുകള്‍ ഒന്നിച്ചെത്തിയ സിനിമയായതിനാല്‍ 2.0 പുതിയൊരു ചരിത്രം സൃഷ്ടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഹിന്ദി വേര്‍ഷന്‍ 20-25 കോടി വരെ ലഭിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. ആദ്യദിനം തന്നെ നൂറ് കോടി സ്വന്തമാക്കുമെന്നാണ് സൂചന. ചെന്നൈ നഗരത്തില്‍ നിന്നും 2.46 കോടി രൂപയായിരുന്നു സിനിമ നേടിയത്.

മണിക്കൂറുകള്‍ക്കുള്ളില്‍ ഇന്റര്‍നെറ്റിലെത്തി

മണിക്കൂറുകള്‍ക്കുള്ളില്‍ ഇന്റര്‍നെറ്റിലെത്തി

റിലീസിനെത്തിയ ആദ്യ ദിവസം തന്നെ 2.0 യുടെ വ്യാജപതിപ്പ് ഇന്റര്‍നെറ്റിലെത്തിയിരുന്നു. തിയറ്ററുകളിലെത്തി മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു വ്യാജന്‍ പുറത്ത് വന്നത്. രണ്ടായിരത്തിലേറെ പേര്‍ ഇതിനോടകം തന്നെ സിനിമ ഡൗണ്‍ലോഡ് ചെയ്തുവെന്നാണ് സൈബര്‍ സെല്‍ കണ്ടെത്തിയിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X