12000 ഫ്രീ പാസുകളുമായി ബൂര്‍ജ് ഖലീഫയില്‍ നിന്നും സിനിമയുടെ ഓഡിയോ ലോഞ്ച്, ചിലവ് കേട്ടാല്‍ അതിശയിക്കും
എന്തിരന്‍ എന്ന സിനിമയുടെ വിജയത്തിന് ശേഷം ബിഗ് ബജറ്റില്‍ നിര്‍മ്മിച്ച സിനിമയാണ് 2.0. തെന്നിന്ത്യന്‍ സ്‌റ്റൈയില്‍ മന്നന്‍ രജനികാന്തും ബോളിവുഡിലെ സൂപ്പര്‍ താരം അക്ഷയ് കുമാറും ഒന്നിച്ചെത്തുന്ന സിനിമ 450 കോടി മുതല്‍ മുടക്കിലാണ് നിര്‍മ്മിക്കുന്നത്. ആമി ജാക്‌സനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.
എസ് ശങ്കര്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ നിന്നും ഒക്ടോബര്‍ 27 ന് ഓഡിയോ പുറത്ത് വരാന്‍ പോവുകയാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബൂര്‍ജ് ഖലീഫയില്‍ നിന്നുമാണ് ഓഡിയോ ലോഞ്ച് നടത്തുന്നത്. അതിന് വേണ്ടി മാത്രം 12 കോടി രൂപയുടെ ചിലവുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

രജനികാന്തിന്റെ 2.0
എസ് ശങ്കറിന്റെ സംവിധാനത്തില്‍ രജനികാന്തും അക്ഷയ് കുമാറും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 2.0 എന്ന സിനിമ റിലീസിന് മുന്നെ ഞെട്ടിക്കാനുള്ള പുറപ്പാടിലാണ്. നാളെ സിനിമയില്‍ നിന്നും ഓഡിയോ പുറത്ത് വരികയാണ്.

ഓഡിയോ ലോഞ്ച്
ചിത്രത്തില്‍ നിന്നും ആദ്യമായി പുറത്ത് വരുന്ന ഓഡിയോ വലിയൊരു സംഭവമായി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍. ദുബായിലെ ബൂര്‍ജ് ഖലീഫയില്‍ നിന്നുമാണ് ഓഡീയോ ലോഞ്ച് നടത്തുന്നത്. അതിന് വേണ്ടി മാത്രം 12 കോടി രൂപയുടെ ചിലവുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

റെക്കോര്‍ഡുകള്‍
ബൂര്‍ജ് പാര്‍ക്കില്‍ നിന്നും ആദ്യമായി ഒരു സിനിമയുടെ ഓഡിയോ ലോഞ്ചിംഗിനുള്ള അവസരം കിട്ടിയത് 2.0 ടീമിനാണ്. ഇതിനുള്ള അനുമതി ദുബായി ഗവണ്‍മെന്റ് നല്‍കിയിരിക്കുകയാണ്. എ ആര്‍ റഹ്മാന്‍ 125 സിംഫണി സംഗീതജ്ഞരുമായി ലൈവായി പാടുകയും ചെയ്യുന്നുണ്ട്.

ഫ്രീ പാസുകള്‍
പരിപാടിയില്‍ പങ്കെടുക്കുന്നതിനായി സൂപ്പര്‍ സ്റ്റാറുകളുടെ ആരാധകന്മാര്‍ക്ക് അവസരവും ഒരുക്കിയിരിക്കുകയാണ് 12000 ഫ്രീ പാസുകളാണ് കൊടുക്കുന്നത്. മാത്രമല്ല ദുബായിലെ രാജാവും പരിപാടിയില്‍ പങ്കെടുക്കുന്നതിന് എത്തുമെന്നാണ് വിവരങ്ങള്‍.

പതിനഞ്ച് ഭാഷകള്‍
ലോക സിനിമയെ തന്നെ ഞെട്ടിക്കാനുള്ള തയ്യാറെടുപ്പിലാണ് സിനിമ. തമിഴ്, ഹിന്ദി, മലയാളം, തെലുങ്കു, ഇംഗ്ലീഷ്, ജപ്പാനിസ്, മലയ്, ചൈനീസ്, എന്നിങ്ങനെ 2.0 പതിനഞ്ച് ഭാഷകളിലാണ് റിലീസ് ചെയ്യാന്‍ പോവുന്നത്.

ടീസര്‍ അടുത്ത മാസം
ഓഡിയോ പുറത്ത് വരുന്നതിന് പിന്നാലെ അടുത്ത മാസം സിനിമയില്‍ ടീസറും പുറത്ത് വരാന്‍ പോവുകയാണ്. അടുത്ത മാസം ഹൈദരാബാദില്‍ നിന്നുമായിരിക്കും ടീസര്‍ പുറത്ത് വിടുന്നത്. ഒപ്പം ഡിസംബറില്‍ തിയററ്റിക്കല്‍ ട്രെയിലറും ചെന്നൈയില്‍ നിന്ന് ലോഞ്ച് ചെയ്യാന്‍ പോവുകയാണ്.


Click it and Unblock the Notifications











