»   » പ്രിയാമണിക്ക് വീണ്ടും ഭാഗ്യം തെളിയുന്നു

പ്രിയാമണിക്ക് വീണ്ടും ഭാഗ്യം തെളിയുന്നു

Posted By:
Subscribe to Filmibeat Malayalam
Priyamani
അഭിനയത്തികവിന്റെ ദേശീയ അംഗീകാരം കരസ്ഥമാക്കിയ പ്രിയാമണിയ്ക്ക് അടുത്തകാലത്തായി സമയദോഷമായിരുന്നു. എന്നാലിപ്പോള്‍ റിതേഷ് ദേശ്മുഖിന്റെ നായികയായി ബോളിവുഡിലേക്ക് ക്ഷണം ലഭിച്ചതിന്റെ ത്രില്ലിലാണ് പ്രിയാമണി.

മണിരത്‌നത്തിന്റെ റാവണിനിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നെങ്കിലും പ്രിയാമണിക്ക് ഹിന്ദിയില്‍ നിന്ന് പുതിയ ഓഫറുകളൊന്നും ലഭിച്ചില്ല. ഫര്‍ഹാന്‍ അക്തറിന്റെ രണ്ടു നായികമാരില്‍ ഒരാളായും പ്രിയാമണിക്ക് അവസരമൊരുങ്ങുകയാണ്. ദേശീയപുരസ്‌ക്കാരം ലഭിച്ചതുകൊണ്ട് മാത്രം നല്ല വേഷങ്ങളോ വേണ്ടത്ര അവസരങ്ങളോ വന്നു കൊള്ളണമെന്നില്ല.

അതുകൊണ്ട് അവാര്‍ഡിനുശേഷവും അങ്ങിനെ ഒരു തരം തിരിവ് പ്രിയാമണി നടത്തിയിരുന്നുമില്ല. എന്നിട്ടും മികച്ച വേഷങ്ങള്‍ പ്രിയാമണിയെ തേടി അധികം വന്നില്ല. ഗ്ലാമര്‍ വേഷങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറാവുക എന്നതായിരുന്നു പിന്നീട് ചെയ്യാനുണ്ടായിരുന്നത്. തെലുങ്ക് ചിത്രങ്ങളില്‍ ഗ്ലാമര്‍ വേഷങ്ങളില്‍ മത്സരിച്ചഭിനയിക്കുന്ന പ്രിയാമണിയെയാണ് പിന്നീട് തെന്നിന്ത്യന്‍ സിനിമ കണ്ടത്.

പ്രിയദര്‍ശന്റെ അറബിയും ഒട്ടകവും എന്ന ചിത്രത്തില്‍ അവസരം ലഭിച്ചെങ്കിലും ഒടുവില്‍ അത് ഭാവനയ്ക്ക് പോയി. തെന്നിന്ത്യയിലെ ഏറ്റവും കഴിവുള്ള ഈ നടിയെ മണിരത്‌നം തന്റെ ഹിന്ദി ചിത്രത്തില്‍ഉപയോഗപ്പെടുത്തി.വൈകിയാണെങ്കിലും ബോളിവുഡ് പ്രിയാമണിയെ തിരിച്ചറിഞ്ഞു എന്നു കരുതാം.

തെന്നിന്ത്യന്‍ ഭാഷ സിനിമകളിലെ കളിയല്ല ബോളിവുഡില്‍ നടക്കുന്നത്.അവസരം ലഭിക്കാനും ലഭിച്ചാല്‍ പിടിച്ചു നില്ക്കാനും നല്ല ബുദ്ധിമുട്ടാണ്. ആമിര്‍ഖാന്റെ നായികപദവി പിന്നിട്ട് അസിന്‍ ചില ചിത്രങ്ങളില്‍ കൂടി ഭാഗമായി എങ്കിലും അസിന്റെ ബോളിവുഡ് പ്രതീക്ഷകള്‍ ഇപ്പോള്‍ അത്ര നിറമുള്ളവയല്ല.

പ്രിയാമണിയെ ബോളിവുഡ്ഡില്‍ കാത്തിരിക്കുന്ന ഭാഗ്യവും വേഷവും കണ്ടു തന്നെ അറിയണം. ബി.ഉണ്ണിക്കൃഷ്ണന്റെ ഗ്രാന്റ് മാസ്‌ററില്‍ മോഹന്‍ ലാലിന്റെ നായികവേഷമാണ് ഇപ്പോള്‍ പ്രിയാമണി അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

English summary
Priyamani's debut Bollywood film in Mani Ratnam's Ravan, the Hindi version of Raavanan, did not give desired results in Hindi film industry. In fact, her second attempt with Ram Gopal Varma's Rakta Chatria also failed to come to fruition. However, the actress is now ready to test her luck again in the B-town.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X