For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  2012 ന്റെ തുടക്കം തിരിച്ചടിയോടെ!!

  By Ajith Babu
  |
  <ul id="pagination-digg"><li class="next"><a href="/news/20-a-flop-start-for-2012-2-aid0032.html">Next »</a></li></ul>
  A flop start for 2012
  മലയാള സിനിമ വീണ്ടും പരാജയത്തിന്റെ കയ്പുനീര്‍ കുടിയ്ക്കുന്നു. ബോക്‌സ് ഓഫീസ് വിജയങ്ങളുടെ കാര്യത്തില്‍ അല്‍പം ഭേദപ്പെട്ട വര്‍ഷമായിരുന്നു 2011. സൂപ്പര്‍താരങ്ങളുടെ മേധാവിത്വം അവസാനിയ്ക്കുന്നതിന്റെ സൂചനകള്‍ നല്‍കി നവഗാതര്‍ കാഴ്ചവച്ച പ്രകടനം പ്രേക്ഷകര്‍ക്ക് വന്‍ പ്രതീക്ഷകളാണ് സമ്മാനിച്ചത്.

  എന്നാല്‍ ഈ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിയ്ക്കുന്ന വാര്‍ത്തകളാണ് പുതുവര്‍ഷത്തില്‍ പുറത്തുവരുന്നത് ജനുവരിയില്‍ തിയറ്ററുകളിലെത്തിയ ആദ്യ നാല് സിനിമകളും വമ്പന്‍ പരാജയത്തിലേക്ക് നീങ്ങുന്നത് വിപണിയ്ക്ക നിരാശ സമ്മാനിയ്ക്കുകയാണ്.

  ഒരു കൂട്ടം താരപുത്രന്മാരെയും പുതുമുഖങ്ങളെയും അണിനിരത്തിയൊരുക്കിയ ഓര്‍ക്കൂട്ട് ഒരോര്‍മ്മക്കൂട്ടാണ് പരാജയപരമ്പരയ്ക്ക് തുടക്കമിട്ടത്. മനോജ്-വിനോദ് എന്നീ സംവിധായകരുടെ പ്രഥമ സംരംഭമായ ചിത്രം ഔട്ട്‌ഡേറ്റഡ് എന്നായിരുന്നു പ്രേക്ഷകരുടെ വിധിയെഴുത്ത്. ഓണ്‍ലൈനിലെ ഓര്‍ക്കൂട്ട് പോലും അന്ത്യവിശ്രമം കൊള്ളുമ്പോള്‍ അതിന്റെ പേരിലുള്ള സിനിമയോടും പ്രേക്ഷകര്‍ മമത കാണിച്ചില്ല.

  ആസിഫ് അലിയെ സൂപ്പര്‍താരമാക്കുമെന്ന പ്രചാരണത്തോടെ തിയറ്ററുകളിലെത്തിയ അസുരവിത്തിനും രക്ഷയുണ്ടായില്ല. എകെ സാജന്‍ ഒരുക്കിയ ചിത്രം യഥാര്‍ത്ഥത്തില്‍ ആസിഫിന് പാരയായി മാറുകയാണുണ്ടായത്. കാമ്പില്ലാത്ത തിരക്കഥയും അതിനൊത്ത സംവിധാനവും ചേര്‍ന്നപ്പോള്‍ അസുരവിത്ത് തിയറ്റുകളിലെ ദുരന്തമായി മാറി.

  ചക്കയിട്ട് മുയലുകളെ വീഴ്ത്തിയിരുന്ന സംഘത്തിനേറ്റ പരാജയമായാണ് ജയസൂര്യയുടെ കുഞ്ഞളിയന്റെ പരാജയം വിലയിരുത്തപ്പെടുന്നത്. മിനി സ്‌ക്രീനും ബിഗ് സ്‌ക്രീനും തമ്മില്‍ അജഗജാന്തരം വ്യത്യാസമുണ്ടെന്ന് കുഞ്ഞളിയനിലൂടെ ജി സുരേന്ദ്രന്‍-കൃഷ്ണ പൂജപ്പുര ടീമിന് മനസ്സിലായിട്ടുണ്ടാവണം.

  2011ല്‍ സന്തോഷ് പണ്ഡിറ്റ് കാണിച്ചുകൊടുത്ത വഴിയിലൂടെ സഞ്ചരിയ്ക്കുന്ന സജിന്‍ രാഘവ് സംവിധാനം ചെയ്ത പദ്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാറും പ്രേക്ഷകരെ തിയറ്ററുകളിലെത്തിയ്ക്കുന്നില്ല. കരിയറിലെ മോശം തിരക്കഥയെന്ന പേരുദോഷം മാത്രമാണ് സിനിമ ശ്രീനിവാസന് നേടിക്കൊടുത്തത്.
  അടുത്തപേജില്‍
  അറബി കാശുണ്ടാക്കി; വ്യാപാരിയുടെ കച്ചവടം പൂട്ടി

  <ul id="pagination-digg"><li class="next"><a href="/news/20-a-flop-start-for-2012-2-aid0032.html">Next »</a></li></ul>

  English summary
  2011 was a better year for Mollywood, with at least a ten percent of total releases emerging victorious. But 2012 seems to open in a low note as the first three releases that came out last week couldn't keep the registers in the Box Office moving

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more