»   » അമ്മക്കെതിരെ പരാതിയുമായി പുതുമുഖ നടി

അമ്മക്കെതിരെ പരാതിയുമായി പുതുമുഖ നടി

Posted By:
Subscribe to Filmibeat Malayalam
Priyadarshini
അമ്മയ്‌ക്കെതിരെ പരാതിയുമായി പുതുമുഖ നടി ചെന്നൈ കമ്മീഷണര്‍ ഓഫീസില്‍ പരാതി നല്‍കി. തന്റെ താത്പര്യം കണക്കിലെടുക്കാതെ സിനിമയില്‍ അഭിനയിക്കാന്‍ അമ്മ നിര്‍ബന്ധിയ്ക്കുകയാണെന്ന് കാണിച്ച് ഇരുപതുകാരിയായ പ്രിയദര്‍ശിനിയെന്ന പുതുമുഖ താരമാണ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

ചെന്നൈ സാലിഗ്രാം സ്വദേശിനിയായ പ്രിയദര്‍ശിനി മധുദാവനിയെന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ഈ സിനിമ ഇനിയും റിലീസ് ചെയ്തിട്ടില്ല. ഇതിനിടെയാണ് താരം പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്.

സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമില്ലെന്ന് പലതവണ പറിഞ്ഞിട്ടും ഇതവഗണിച്ച് അഭിനയം തുടരാനാണ് അമ്മ നിര്‍ബന്ധിയ്ക്കുന്നതെന്ന് നടിനല്‍കിയ പരാതിയിലുണ്ട്. പരാതിയില്‍ അമ്മയെ ചോദ്യം ചെയ്യണമെന്നും പ്രിയദര്‍ശിനി പൊലീസിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പരാതിയില്‍ നടപടിയെടുക്കാമെന്ന് പൊലീസ് ഉറപ്പു നല്‍കിയിട്ടുണ്ട്. കമ്മീഷണര്‍ ഓഫീസിലെ വനിത പൊലീസ് വിഭാഗത്തിന് പരാതി കൈമാറാനും കമ്മീഷണര്‍ തീരുമാനിച്ചിട്ടുണ്ട്.

English summary
An actress has lodged a complaint with the Chennai commissioner ofpolice that she is being forced by her mother to act in cinema despitelack of interest in cinema field. Priyadarshini (20) is an actress hailing from Saligramam, Chennai

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam