»   » മലയാള സിനിമയില്‍ അമല നല്ല കുട്ടി

മലയാള സിനിമയില്‍ അമല നല്ല കുട്ടി

Posted By:
Subscribe to Filmibeat Malayalam
Amala Paul
അന്യഭാഷാ ചിത്രങ്ങളില്‍ പരിധിയില്ലാതെ ശരീരപ്രദര്‍ശനം നടത്തുന്ന ചില നടിമാര്‍ മലയാളത്തിലെത്തിയാല്‍ പിന്നെ നല്ല കുട്ടികളാണ്.

മലയാളത്തില്‍ നായികാ പ്രാധാന്യമുള്ള വേഷങ്ങള്‍ കിട്ടിയാല്‍ മാത്രമേ തങ്ങള്‍ അഭിനയിക്കൂ എന്നാണ് ഇവരില്‍ പലരുടേയും നിലപാട്. മലയാളി പ്രേക്ഷകര്‍ ഗ്ലാമര്‍ നായികമാരെ അംഗീകരിയ്ക്കുവാന്‍ മടിയ്ക്കുന്നതാണ് ഇതിന് കാരണം.

തെലുങ്ക്, കന്നഡ ചിത്രങ്ങളില്‍ ഗ്ലാമര്‍ പ്രദര്‍ശനത്തിന് മടി കാണിയ്ക്കാത്ത പ്രിയാമണി മലയാളത്തില്‍ ഗ്ലാമറസ് റോളുകള്‍ ചെയ്യാന്‍ തനിയ്ക്ക് താത്പര്യമില്ലെന്ന് അടുത്തിടെ വ്യക്തമാക്കിയിരുന്നു.

മലയാള സിനിമ തനിയ്ക്ക് നല്ല കഥാപാത്രങ്ങള്‍ സമ്മാനിച്ചുവെന്നും അവിടെ നിന്ന് ഇനി നായികാ പ്രാധാന്യമുള്ള വേഷം ലഭിച്ചാല്‍ മാത്രമേ അഭിനയിക്കൂവെന്നായിരുന്നു പ്രിയയുടെ പ്രതികരണം.

മൈനപ്പെണ്ണ് അമല പോളും പ്രിയാമണിയുടെ പാത പിന്തുടരാന്‍ തീരുമാനിച്ചിരിക്കുകയാണ്. തമിഴിലും തെലുങ്കിലും താന്‍ ഗ്ലാമര്‍ പ്രദര്‍ശനത്തിന് തയ്യാറാണെങ്കിലും മലയാളത്തില്‍ ശരീരപ്രദര്‍ശനം നടത്താനില്ലെന്നാണത്രേ അമലയുടെ നയം.

മലയാളത്തില്‍ വളരെ ശക്തമായ ഒരു നായികാ കഥാപാത്രത്തെ അവതരിപ്പിക്കണമെന്നാണ് എന്റെ മോഹം. അതുകൊണ്ടു തന്നെ മലയാളത്തില്‍ ഒരു സിനിമ തിരഞ്ഞെടുക്കുന്നതിന് മുന്‍പ് ഞാന്‍ രണ്ടു വട്ടം ആലോചിയ്ക്കും. എന്നാല്‍ തമിഴിലും തെലുങ്കിലും ഗ്ലാമര്‍ റോളുകള്‍ ചെയ്യാന്‍ എനിയ്ക്ക് മടിയില്ല-അമല പറയുന്നു.

English summary
Amala Paul is looking for different kinds of roles in Tamil and Malayalam. While in her mother tongue, Malayalam, the actress wants to do serious roles, she wants to opt for glamorous ones in Tamil and Telugu.,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam