»   » അനൂപ് മേനോന്‍ നായകനാവുന്നു

അനൂപ് മേനോന്‍ നായകനാവുന്നു

Posted By:
Subscribe to Filmibeat Malayalam
Anoop Menon
നായകനായാണ് തുടങ്ങിയെങ്കിലും ഉപനായക വേഷങ്ങളിലേക്ക് ചുവടുമാറേണ്ടി വന്ന അനൂപ് മേനോന്‍ വീണ്ടു നായകനിരയിലേക്ക്. കുമാര്‍ നന്ദു സംവിധാനം ചെയ്യുന്ന മുല്ലശ്ശേരി മാധവന്‍ കുട്ടി നേമം പിഒ എന്ന ചിത്രത്തിലൂടെയാണ് അനൂപിന് പ്രമോഷന്‍ ലഭിച്ചിരിയ്ക്കുന്നത്.

കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ സംഗീതജ്ഞരായ ഗിരീഷ് പുത്തഞ്ചേരിയും രവീന്ദ്രനും ചേര്‍ന്ന് ഒരുക്കിയ ഗാനം ചിത്രത്തിന്റെ ഹൈലൈറ്റുകളിലൊന്നായിരിക്കും. ഇവര്‍ രണ്ടുപേരും ചേര്‍ന്ന് ഗാനം ഒരുക്കിയിരുന്നെങ്കിലും സിനിമയും പ്രാരംഭജോലികള്‍ നിലച്ചതിനെ തുടര്‍ന്ന് ഗാനങ്ങളും പുറത്തുവന്നില്ല. പാതിമുല്ലയും ചന്ദ്രിക... എന്നിങ്ങനെ തുടങ്ങുന്ന ഗാനം ആലപിച്ചിരിയ്ക്കുന്നത് യേശുദാസാണ്.

ജയസൂര്യയും അനൂപ് മേനോനും ഒന്നിച്ച കറന്‍സിയുടെ സംവിധായകന്‍ സ്വാതി ഭാസ്‌ക്കറാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പുതുമുഖം സോണല്‍ ദേവരാജ് നായികയാവുന്ന ചിത്രത്തില്‍ ഇന്നസെന്റ്, സുരാജ് വെഞ്ഞാറമ്മൂട്, മാമുക്കോയ, മണിയന്‍പിള്ള രാജു, ഹരിശ്രീ അശോകന്‍, കെപിഎസി ലളിത എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

English summary
Anoop Menon is turning hero with Mullasseri Madhavankutti Nemom PO, which started rolling in Trivandrum from March 16.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam