»   » മമ്മൂട്ടിയും ലാലും വീണ്ടും നേര്‍ക്കു നേര്‍

മമ്മൂട്ടിയും ലാലും വീണ്ടും നേര്‍ക്കു നേര്‍

Posted By:
Subscribe to Filmibeat Malayalam

കാല്‍ നൂറ്റാണ്ട്‌ പിന്നിട്ട മലയാള സിനിമയിലെ താരപോരാട്ടം പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിയ വര്‍ഷമായിരുന്നു 2008. സിനിമാ തിയറ്ററുകളിലെ ഫാന്‍സുകാരുടെ കൂക്കുവിളികള്‍ക്കുമപ്പുറം എതിരാളികളെ അടിച്ചിരുത്തുവാന്‍ സിനിമാ ഡയലോഗുകള്‍ തന്നെ ഉപയോഗിക്കുന്ന തരത്തിലുള്ള അനാരോഗ്യകരമായ പ്രവണതകള്‍ക്കും ഈ വര്‍ഷം തുടക്കമിട്ടു.

പരുന്തിനെ ആക്ഷേപിച്ചു കൊണ്ടുള്ള മാടമ്പിയിലെ ഡയലോഗുകള്‍ ഉയര്‍ത്തി വിട്ട വിവാദത്തിന്‌ പിന്നാലെ അമ്മ നിര്‍മ്മിച്ച ട്വന്റി20യിലെ പോസ്‌റ്റര്‍ വിവാദവും സൂപ്പര്‍ താരങ്ങളുടെ ആരാധകര്‍ തമ്മിലുള്ള ഏറ്റുമുട്ടലിന്‌ വഴിയൊരുക്കിയ സംഭവങ്ങളായിരുന്നു.

പതിവില്‍ നിന്നും വ്യത്യസ്‌തമായി മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ചിത്രങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ പരമ്പര തന്നെ ഈ വര്‍ഷം ഉണ്ടായി. നാല്‌ തവണയാണ്‌ ഇരുതാരങ്ങളും തിയറ്ററുകളില്‍ നേര്‍ക്കു നേര്‍ പോരാടിയത്‌. ഇതില്‍ രണ്ട്‌ താരങ്ങളും രണ്ട്‌ തവണ വീതം വിജയം വരിച്ചു.

Mammootty
രൗദ്രം-കോളെജ്‌ കുമാരന്‍, ഇന്നത്തെ ചിന്താവിഷയം-അണ്ണന്‍ തമ്പി, പരുന്ത്‌-മാടമ്പി, കുരുക്ഷേത്ര-മായാബസാര്‍ 2008ല്‍ തിയറ്ററുകളില്‍ ഏറ്റുമുട്ടിയ മമ്മൂട്ടി-ലാല്‍ ചിത്രങ്ങള്‍ ഇവയായിരുന്നു. ഇതില്‍ മമ്മൂട്ടിയുടെ രൗദ്രവും അണ്ണന്‍ തമ്പിയും വിജയം കൊയ്‌തപ്പോള്‍ മാടമ്പിയും കുരുക്ഷേത്രയും നല്‌കിയ വിജയവുമായി ലാലും തലയുയര്‍ത്തി നിന്നു. ട്വന്റി20 എല്ലാ താരങ്ങളുടെയും സംഭാവനയായിരുന്നതിനാല്‍ ഇരു താരങ്ങള്‍ക്ക്‌ മാത്രമായി ഈ സിനിമയില്‍ അവകാശം സ്ഥാപിയ്‌ക്കാന്‍ കഴിഞ്ഞില്ല.

എങ്കിലും വര്‍ഷാന്ത്യത്തില്‍ കണക്കെടുക്കുമ്പോള്‍ വിജയങ്ങളുടെ കാര്യത്തില്‍ ലേശം മുന്‍തൂക്കം ലാലിന്‌ തന്നെയാണെന്ന്‌ പറഞ്ഞാല്‍ അക്കാര്യം നിഷേധിയ്‌ക്കാന്‍ മമ്മൂട്ടി ആരാധകര്‍ക്ക്‌ പോലും കഴിയില്ലെന്ന കാര്യമുറപ്പാണ്‌.

രൗദ്രത്തിന്‌ മുമ്പില്‍ കൊളെജ്‌ കുമാരന്‍ തകര്‍ന്ന്‌ തരിപ്പണമായപ്പോഴും ഇന്നത്തെ ചിന്താവിഷയത്തോട്‌ ഏറ്റുമുട്ടി അണ്ണന്‍ തമ്പി നേടിയ ബ്രഹ്മാണ്ഡ വിജയവും മമ്മൂട്ടി ഫാന്‍സുകാരെ ഏറെ സന്തോഷിപ്പിരുന്നു.

എന്നാല്‍ മാടമ്പിയ്‌ക്ക്‌ മുന്നില്‍ പരുന്തിനേറ്റ പരാജയം മമ്മൂട്ടിയുടെ ആരാധകരെ ഏറെ നിരാശപ്പെടുത്തിയ സംഭവമായിരുന്നു. അന്നോളം കാണാന്‍ കഴിയാത്തത്ര വീറും വാശിയും പ്രകടിപ്പിച്ച്‌ ഇരുചിത്രങ്ങളും ഏറ്റുമുട്ടിയപ്പോള്‍ മാടമ്പി പരുന്തിനെ കൂട്ടിലടച്ച്‌ വിജയമാഘോഷിച്ചതാണ്‌ മമ്മൂട്ടിയുടെ ആരാധകരെ തളര്‍ത്തിയത്‌.

ഇതിന്‌ പിന്നാലെ കുരുക്ഷേത്രയ്‌ക്ക്‌ മുന്നിലുള്ള മായാബസാറിന്റെ വീരചരമവും മമ്മൂട്ടിയുടെ ആരാധകരുടെ ദുഖമായി മാറി.

അടുത്ത പേജില്‍
പുതുവര്‍ഷത്തിലും പോരാട്ടം തുടരുന്നു.....

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam