»   » അസിന്‍ മമ്മൂട്ടിക്കൊപ്പം മലയാളത്തില്‍?

അസിന്‍ മമ്മൂട്ടിക്കൊപ്പം മലയാളത്തില്‍?

Posted By:
Subscribe to Filmibeat Malayalam
Asin-Mammootty
സത്യന്‍ അന്തിക്കാട് കണ്ടെത്തിയ അസിനെ തിരിച്ചറിയാന്‍ മലയാളത്തിന് കഴിഞ്ഞില്ലെങ്കിലും തമിഴ് സിനിമാലോകം ഇരുകൈയ്യും നീട്ടിയാണ് മലയാളി താരത്തെ വരവേറ്റത്. സൂപ്പര്‍ താരങ്ങളുടെ നായികയായതോടെ കോളിവുഡില്‍ അസിന്‍ ചുവടുറപ്പിയ്ക്കുകയും ചെയ്തു.

അമീര്‍ ഖാന്റെ ഗജിനിയിലൂടെ ബോളിവുഡിലെത്തിയ നടി അവിടെയും തന്റെ സാന്നിധ്യമറിയിച്ചു. 2011ലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ റെഡിയിലൂടെ ശതകോടീശ്വരി ക്ലബില്‍ അംഗമാവാനും താരത്തിന് കഴിഞ്ഞിരിയ്ക്കുന്നു.

ഇപ്പോഴിതാ അസിന്‍ മലയാളത്തിലേക്ക് തിരിച്ചുവരാനുള്ള വഴിയൊരുങ്ങിയിരിക്കുന്നു. ഒരേ കടലിന് ശേഷം ശ്യാമപ്രസാദും മമ്മൂട്ടിയു ഒന്നിയ്ക്കുന്ന ക്രൈം ഇന്‍വെസ്‌റ്റേിഗേഷന്‍ സിനിമയിലേക്കാണ് അസിന് ക്ഷണം ലഭിച്ചിരിയ്ക്കുന്നത്. ഇത് സംബന്ധിച്ച് ആദ്യവട്ട ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞതായും നടി വെളിപ്പെടുത്തിയിട്ടുണ്ട്.

മെഗാ സ്റ്റാറിന്റെ ചിത്രത്തിലൂടെ അസിന്‍ തിരിച്ചുവരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഏറെ ആഹ്ലാദത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചിരിയ്ക്കുന്നത്. അസിന്‍ മലയാളത്തിലും വെന്നിക്കൊടി പാറിയ്ക്കുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിയ്ക്കാം.

English summary
Asin, who made her debut in films through Sathyan Anthikkad's 'Narendran Makan Jayakanthan Vaka' soon went on to become one of the biggest heroines of South India.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam