»   » ദിലീപും നാടകവേദിയിലേക്ക്

ദിലീപും നാടകവേദിയിലേക്ക്

Subscribe to Filmibeat Malayalam
Dileep
ലാലേട്ടനും മമ്മൂക്കായ്ക്കും പിന്നാലെ ജനപ്രിയ നായകന്‍ ദിലീപും അരങ്ങില്‍ കഴിവ് തെളിയ്ക്കാന്‍ ഒരുങ്ങുന്നു.

മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എംടിയുടെ സ്‌ക്രിപ്റ്റില്‍ പ്രശസ്ത സംവിധായകന്‍ പ്രമോദ് പയ്യന്നൂര്‍ ഒരുക്കുന്ന നാടകത്തിലൂടെയാണ് ദിലീപ് അരങ്ങിലെത്തുന്നത്. ഇതിന് വേണ്ടി ദിലീപും പ്രമോദും ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു.

മോഹന്‍ലാലും മുകേഷും ചേര്‍ന്ന് അവതരിപ്പിച്ച ഛായമുഖി പോലൊരു പുതുമയേറിയ ഒരു പരീക്ഷണമാണ് ദിലീപ് അരങ്ങില്‍ അവതരിപ്പിയ്ക്കുക. എംടിയുടെ മികച്ച നോവലുകളിലൊന്നായ രണ്ടാമൂഴത്തിലെ ഭീമനെ അവതരിപ്പിച്ചു കൊണ്ടായിരുന്നു മമ്മൂട്ടി അരങ്ങില്‍ തിളങ്ങിയത്. നാടകവേദിയിലേക്കുള്ള സൂപ്പര്‍ താരങ്ങളുടെ വരവ് ഏറെ വാര്‍ത്താപ്രധാന്യം നേടിയിരുന്നു.

നൂറുകണക്കിന് വേദികളില്‍ മിമിക്രി അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ദിലീപ് ഒരു നാടകത്തിന് വേണ്ടി തയ്യാറെടുപ്പുകള്‍ നടത്തുന്നത്. മിക്കവാറും അടുത്തവര്‍ഷം മധ്യത്തോടെ ദിലീപിന്റെ നാടകവേദിയിലെ അരങ്ങേറ്റം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam