»   » ഇല്യാനയുടെ രണ്ട് ദിവസത്തിന് 1 കോടി രൂപ!!

ഇല്യാനയുടെ രണ്ട് ദിവസത്തിന് 1 കോടി രൂപ!!

Posted By:
Subscribe to Filmibeat Malayalam
Ileana
ഒരു സിനിമയ്ക്ക് ഒരു കോടി പ്രതിഫലം വാങ്ങുന്ന നടിമാര്‍ ദക്ഷിണേന്ത്യന്‍ സിനിമയില്‍ അത്രവലിയ കാര്യമൊന്നുമല്ല, എന്നാല്‍ വെറും രണ്ട് ദിവസത്തെ പരസ്യ ഷൂട്ടിങിന് വേണ്ടി ഇത്രയും പ്രതിഫലം വാങ്ങുന്നവരും ഈ തെന്നിന്ത്യയിലുണ്ടെന്നറിയുക.

വേറാരുമല്ല, തെന്നിന്ത്യയിലെ ഹോട്ട് ഷോട്ടായ ഇല്യാനയാണ് ഈ കൂറ്റന്‍ പ്രതിഫലം വാങ്ങി വാര്‍ത്തകളില്‍ നിറയുന്നത് ഒരു ജ്വല്ലറി ഗ്രൂപ്പിന്റെ പരസ്യത്തിനായി രണ്ട് ദിവസത്തെ ഡേറ്റാണ് ഇല്യാന അനുവദിച്ചത്. ഇവരുടെ ആദ്യത്തെ ദക്ഷിണേന്ത്യന്‍ ഷോറൂമിന്റെയും ഉദ്ഘാടനം നടിയാണ് നിര്‍വഹിയ്ക്കുന്നത്.

സിനിമയിലെ അവസരങ്ങള്‍ക്ക് പുറമെ പരസ്യലോകത്ത് നിന്നും ഒട്ടേറെ ഓഫറുകളാണ് നടിയെ തേടിയെത്തുന്നത്. എന്നാല്‍ തന്റെ താരമൂല്യത്തിന് അനുസരിച്ചുള്ള ബ്രാന്‍ഡുകളുടെ മോഡലാവാനെ ഇല്യാന താത്പര്യം കാണിയ്ക്കുന്നുള്ളു. ജ്വല്ലറിഷോപ്പുകളുടെ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും സ്വര്‍ണാഭരണങ്ങളണിയാന്‍ ഇല്യാനയ്ക്ക് തീരെ താത്പര്യം കാണിയ്ക്കാറില്ല.

English summary
Hotshot Ileana has just signed a Rs 1 crore deal to endorse the ‘Forever’ line of jewellery through a pan-India commercial.,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam