twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഈ സിനിമാ സമരം അനാവശ്യമായിരുന്നില്ലേ?

    By Ravi Nath
    |
    <ul id="pagination-digg"><li class="previous"><a href="/news/20-is-this-film-strike-neded-or-not-1-aid0166.html">« Previous</a>

    Film Reel
    എത്രയോ തവണ സംഘടന ചര്‍ച്ചയ്ക്ക് വേദിയൊരുക്കിയിട്ടും ഫെഫ്കയുമായ് വേതന ചര്‍ച്ചയ്ക്ക് തയ്യാറാവാതിരുന്ന പ്രൊഡ്യൂസേഴ്‌സ് യൂനിയന്‍ എക്‌സിബിറ്റേഴ്‌സ് സമരത്തിന്റെ ഓരം ചേര്‍ന്ന് അനാവശ്യമായ് സമരം പ്രഖ്യാപിക്കുകയായിരുന്നു എന്നു വേണം കരുതാന്‍.

    വേതനം നിജപ്പെടുത്തുന്നതില്‍ നിര്‍മ്മാതാക്കളില്‍ നല്ലപങ്കും അനുകൂലമാണെന്നിരിക്കെ ഇവരുടെ സംഘടനകളും വെറുതെ ഒരു സമരം നടത്തി എന്നു മാത്രം. ചില മലയാളസിനിമകളുടെ റിലീസിംഗ് കുറച്ചു ദിവസത്തേക്കു മുടക്കി എന്നല്ലാതെ ഈ സമരം കൊണ്ട് യാതൊരു ഗുണവും സമരം തുടങ്ങിയവര്‍ക്ക് ഉണ്ടാകാന്‍ പോകുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

    മറിച്ച് ദോഷമുണ്ടാവുകയും ചെയ്തിരിക്കുന്നു. മലയാളമണ്ണില്‍ മലയാളസിനിമകൊണ്ട് വളര്‍ന്ന് വലുതായവര്‍ക്ക് ഇപ്പോള്‍ മലയാളസിനിമ പ്രദര്‍ശിപ്പിക്കാന്‍ കഴിയില്ല എന്നുപറയുമ്പോള്‍ രാഷ്ട്രീയ സാംസ്‌ക്കാരിക സംഘടനകള്‍ ഇവര്‍ക്കെതിരെ രംഗത്തു വന്നുകഴിഞ്ഞു.

    സ്വതവേ ദുര്‍ബല പോരാത്തതിന് ഗര്‍ഭിണിയും എന്ന അവസ്ഥയില്‍ നില്‍ക്കുന്ന എക്‌സിബിറ്റേഴ്‌സും നിര്‍മ്മാതാക്കളും ഇന്‍ഡസ്ട്രിയുമൊക്കെ ഒരു തൊഴികൂടി വാങ്ങിവെക്കാനുള്ള ധൃതിയിലാണ് കാര്യങ്ങള്‍ കൊണ്ടെത്തിക്കുന്നത്. താരങ്ങള്‍ ജോലിയില്ലാതെ വീട്ടിലിരിക്കേണ്ടിവരുമെന്ന് പ്രഖ്യാപിച്ച ലിബര്‍ട്ടി ബഷീറിനോ സംഘടനയ്‌ക്കോ തന്റേടത്തോടെ പറയാന്‍ സാധിക്കുമോ?

    നാളെ മുതല്‍ സൂപ്പര്‍താരത്തിന് ഇത്രയേ പ്രതിഫലംതരൂ. മറ്റുള്ളവര്‍ക്ക് ഇത്ര സാധിക്കുകയില്ല എന്നു മാത്രമല്ല പരസ്പരം മത്സരിക്കുന്ന നിര്‍മ്മാതാക്കള്‍ ഡേറ്റിനുവേണ്ടി മത്സരിച്ച് പ്രതിഫലം കൂട്ടിക്കൊടുക്കും.വലിയ വലിയ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുമ്പോള്‍ അവ നടപ്പിലാക്കാനുള്ള ആര്‍ജ്ജവം കൂടികാണിക്കണം. എങ്കില്‍ മലയാളസിനിമയ്ക്ക് വരും കാലങ്ങളില്‍ സാമ്പത്തിക ഭാവിയുണ്ട് അത് തീര്‍ച്ചയാണ്.

    അടുത്തപേജില്‍
    തീര്‍ന്നിട്ടും താരാത്ത സിനിമാ സമരം

    <ul id="pagination-digg"><li class="previous"><a href="/news/20-is-this-film-strike-neded-or-not-1-aid0166.html">« Previous</a>

    English summary
    Theatre owners in the state affiliated to the Kerala Film Exhibitors Federation (KFEF) on Saturday decided to resume screening Malayalam films at the 250-odd theatres in the state from Sunday. The decision, which was taken at the executive committee meeting, held by the KFEF in the city on Saturday, brought to an end the strike that started on November 1, but still a question is waiting for answer that is this strike is needed or not?.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X